റസിഡൻസ് അസോ. വാർഷികാഘോഷം

Monday 20 May 2024 12:28 AM IST
റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ (cobra) കിരണം 2k24 വാർഷികാഘോഷം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ബേപ്പൂർ: ബേപ്പൂരിലെ 40 ഓളം റസിഡൻസ് അസോസിയേഷന്റെ കൂട്ടായ്മയായ കോബ്രയുടെ പതിമൂന്നാം വാർഷികാഘോഷം കിരണം 2k24 ബേപ്പൂർ ഹയർ സെക്കൻഡറി സ്ക്കൂളിൽ മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൂജ , ഋതു എന്നീ കുട്ടികളുടെ പ്രാർത്ഥനാഗീതത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കോബ്ര പ്രസിഡന്റ് എം.ഐ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ ഗിരിജ, രജനി, ഷമീന , രാജീവൻ' ജിത്തു കക്കാട്ട് (കടലുണ്ടി പഞ്ചായത്ത്) ആഘോഷ കമ്മിറ്റി ചെയർമാൻ ബാലഗോപാലൻ, കൺവീനർ സുനിൽ പയ്യേരി, കോബ്ര സെക്രട്ടറി കെ.സി ബാബു എന്നിവർ പ്രസംഗിച്ചു , കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement