എസ്.വൈ.എസ് യോഗം

Monday 20 May 2024 12:47 AM IST

മഞ്ചേരി: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ,​ സാമൂഹിക ശേഷി നൈപുണികളുടെ വികാസത്തിനായി സമഗ്ര പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. കെ.മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹികം പ്രസിഡന്റ് സെയ്ത് മുഹമ്മദ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക മാർഗരേഖയുടെ അവതരണം തൃശൂർ സാന്ത്വന കേന്ദ്രം ഡയറക്ടർ ബഷീർ അഷ്റഫി നിർവ്വഹിച്ചു. സെയ്ത് മുഹമ്മദ് അസ്ഹരി, പി.കെ. മുഹമ്മദ് ഷാഫി, പി.പി. മുജീബ് റഹ്മാൻ, സുൽഫിക്കർ അരീക്കോട് സംസാരിച്ചു.

Advertisement
Advertisement