വിദ്യാർത്ഥികളെ  അനുമോദിച്ചു

Monday 20 May 2024 12:48 AM IST

കാളികാവ്: ചോക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയും കെ.എസ്.യു കമ്മിറ്റിയും സംയുക്തമായി പഞ്ചായത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 230 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു. എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് വലിയപറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എൻ.അൻഷിദ്, മുപ്ര ഷറഫുദ്ദീൻ, അറക്കൽ സക്കീർ ഹുസൈൻ, അനുജ് കാപ്പിൽ, കെ. റിയാസ്,എം.അജ്മൽ, ബി. കെ മുജീബ്, മധു ജോസഫ്, എ. പി അബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement