കടയ്ക്കൽ യൂണിയനിൽ ദൈവദശകം പഠന കളരി

Monday 20 May 2024 12:02 AM IST
എസ് .എൻ .ഡി. പി യോഗം കടയ്ക്കൽ യൂണിയൻ നടത്തിയ ദൈവദശകം പഠന കളരി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് സമീപം

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ കുമാരി സംഘം, ബാലജനയോഗം എന്നിവ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ദൈവദശകം പഠന ക്ലാസ് നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. തുളസിധരൻ വേങ്ങൂർ ക്ലാസെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, വനിതാസംഘം പ്രസിഡന്റ്‌ എം.കെ.വിജയമ്മ, കെ .എം. മാധുരി, സുധർമ്മ കുമാരി എസ്.വിജയൻ, അമ്പിളിദാസൻ, കടയ്ക്കൽ ടൗൺ ശാഖ സെക്രട്ടറി രാജൻ കടയ്ക്കൽ, ചുണ്ട ശാഖ സെക്രട്ടറി പി.ജയകുമാർ, ഇലവ് പാലം ശാഖ സെക്രട്ടറി ബാബുരാജൻ, ചിറവൂർ ശാഖ സെക്രട്ടറി വിജയകുമാർ, ഈയ്യക്കോട് ശാഖ പ്രസിഡന്റ്‌ മോഹൻദാസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement