പത്തനംതിട്ടയിൽ റെഡ് അലർട്ട് നാളെ വരെ

Monday 20 May 2024 12:10 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ കനത്ത മഴ പ്രതീക്ഷിച്ചെങ്കിലും കാര്യമായി പെയ്തില്ല. രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷം ഉച്ചയോടെ തെളിഞ്ഞു. വനത്തിനുള്ളിൽ മഴ ശക്തമല്ലായിരുന്നു. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചത്താലത്തിൽ റെഡ് അലർട്ട് നാളെ വരെ നീട്ടി. നേരത്തെ ഇന്നു വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. വെള്ളപ്പൊക്ക ബാധിത മേഖലയിൽ നിന്ന് ഏതു നിമിഷവും ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാണെന്ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിലും ആറ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു.

ജില്ലയിൽ കഴിഞ്ഞ ദിവസം ലഭിച്ച മഴ

ളാഹ : 195 മില്ലിമീറ്റർ , ആങ്ങമൂഴി : 170, പാടം : 163, മുള്ളുമല : 153.

ഗവി റോഡിൽ മണ്ണിടിച്ചിൽ,

കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങി

ഗവി റോഡിൽ നാൽപ്പത് ഏക്കറിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. കുമളി ഡിപ്പോയിൽ നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ കുടുങ്ങി. മണ്ണ് നീക്കിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. മലയിടിച്ചിൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഗവിയിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചിരുന്നു. ഇതേ തുടർന്ന് പത്തനംതിട്ടയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ഒാർഡിനറി സർവീസുകൾ നിറുത്തിവച്ചിട്ടുണ്ട്.

കൺട്രോൾ റൂം തുറന്നു

കളക്ടറേറ്റ് കൺട്രോൾ റൂം : 8078808915
കോഴഞ്ചേരി തഹസിൽദാർ : 0468 2222221, 9447712221
മല്ലപ്പള്ളി തഹസിൽദാർ : 0469 2682293, 9447014293
അടൂർ തഹസിൽദാർ : 04734 224826, 9447034826
റാന്നി തഹസിൽദാർ : 04735 227442, 9447049214
തിരുവല്ല തഹസിൽദാർ : 0469 2601303, 9447059203
കോന്നി തഹസിൽദാർ : 0468 2240087, 8547618430

Advertisement
Advertisement