ജില്ലയിൽ ഓറഞ്ച് അലർട്ട്

Monday 20 May 2024 12:17 AM IST

കൊല്ലം: ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഈ സാഹചര്യത്തിൽ നാളെ വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കിണർ കുഴിക്കൽ, നിർമ്മാണത്തിനുള്ള കുഴിയെടുക്കൽ, മണ്ണെടുപ്പ് എന്നിവ ജാഗ്രതാ നിർദ്ദേശം പിൻവലിക്കുന്നത് വരെ നിറുത്തിവയ്‌ക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.

Advertisement
Advertisement