ചെറുകാറുകളുടെ കയറ്റുമതി കുതിക്കുന്നു

Tuesday 21 May 2024 12:21 AM IST

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ചെറുകാറുകളുടെ കയറ്റുമതി വൻ വളർച്ച നേടുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, സിട്രജൻ, വോക്‌സ്‌വാഗൺ, ഹോണ്ട, റിനോ തുടങ്ങിയ കമ്പനികളുടെയെല്ലാം ചെറുകാറുകളുടെ കയറ്റുമതിയിൽ കഴിഞ്ഞ മാസം മികച്ച വർദ്ധനയാണ് ദൃശ്യമായത്. ഇന്ത്യയിൽ ചെറു കാറുകളുടെ വില്പന ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനികൾ വിദേശ വിപണികളിൽ വില്പന കൂട്ടുന്നതിന് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിൽ ചെറുകാറുകളുടെ വില്പനയിൽ കനത്ത ഇടിവാണ് നേടിടുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് നിലവിൽ സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളോടാണ്(എസ്.യു.വി) പ്രയമേറെയെന്ന് വിപണന രംഗത്തുള്ളവർ പറയുന്നു. ഇതോടെ ചെറുകാറുകളുടെ വിപണി വിഹിതം മൊത്തം കാർ വില്പനയുടെ 30 ശതമാനമായി ഇടിഞ്ഞു.

2017-18 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മൊത്തം യാത്രാ വാഹനങ്ങളുടെ വില്പനയിൽ 47.45 ശതമാനം വിപണി വിഹിതമാണ് ചെറുകാറുകൾക്ക് ഉണ്ടായിരുന്നത്. 2020 സാമ്പത്തിക വർഷത്തിൽ ചെറുകാറുകളുടെ വിപണി വിഹിതം 46.5 ശതമാനമായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ എസ്.യു.വികളുടെ വിപണി വിഹിതം 56.5 ശതമാനമായി കുതിച്ചുയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മാരുതി സുസുക്കി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചിലി, മെക്സിക്കോ, ഫിലിപ്പിൻസ് എന്നിവിടങ്ങളിലേക്ക് 2.8 ലക്ഷം ചെറുകാറുകളാണ് മാരുതി സുസുക്കി കയറ്റിഅയച്ചത്. സ്വിഫ്റ്റ് ഡിസയർ, എസ്. പ്രസോ, ബലനോ, സ്വിഫ്റ്റ് മോഡലുകൾക്കാണ് ഈ വിപണികളിൽ മികച്ച പ്രിയം.

ഹ്യുണ്ടായ്

ദിക്ഷിണാഫ്രിക്ക, ഗൾഫ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്ക് വെർണ, ഓറ, ഗ്രാൻഡ് ഐ ടെൺ തുടങ്ങിയ മോഡലുകളാണ് ഹ്യുണ്ടായ് കയറ്റിഅയച്ചത്.

Advertisement
Advertisement