വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ ശൃംഖല വിപുലീകരിച്ച് ചാർജ്മോഡ്

Tuesday 21 May 2024 12:25 AM IST

അസമിലെ എ പ്ലസ് ചാർജുമായി സഹകരിച്ച് 1000ലധികം നൂതന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കും

കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈദ്യുത വാഹന ചാർജിംഗ് ശൃംഖല വിപുലീകരിക്കാൻ കേരളത്തിലെ പ്രമുഖ സ്റ്റാർട്ടപ്പും ഇലക്ട്രിക് വാഹനചാർജിംഗ് ശൃംഖലയുമായ ചാർജ്‌മോഡും അസമിലെ എ പ്ലസ് ചാർജും ധാരണയായി. അസമിൽ ആയിരത്തിലേറെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതോടെ ചാർജ്‌മോഡിന്റെ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 4,200 കടക്കും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചാർജിംഗ് മേഖലയിലെ മുന്നേറ്റമാണ് ലക്ഷ്യമെന്ന് ചാർജ്‌മോഡ് സി.ഇ.ഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു. 2019ലാണ് ചാർജ്‌മോഡ് സ്ഥാപിക്കപ്പെട്ടത്. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ വളർന്ന സംരംഭം 10 സംസ്ഥാനങ്ങിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താൻ മൊബൈൽ ആപ്പ്‌ളിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്.

ആൾട്ടർനാറ്റ്.ഇ.വി. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപവിഭാഗമാണ് എ പ്ലസ് ചാർജ്. കാറുകൾ, ബസുകൾ, റിക്ഷകൾ എന്നിവയ്ക്കായി ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ടാക്‌സികൾക്കും ബസുകൾക്കും ഉൾപ്പെടെ എ പ്ലസ് മോഡ് സേവനങ്ങൾ നൽകുന്നുണ്ട്.

Advertisement
Advertisement