ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ സീരീസിലെ പുതിയ ബ്ലാക്ക് എഡിഷൻ
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന രംഗത്തെ മുൻനിര ആഗോള നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി അപ്പാച്ചെ ആർ.ടി.ആർ മോട്ടോർ സൈക്കിൾ സീരീസിലെ ഡാർക് എഡിഷൻ വേരിയന്റായ എ ബ്ലെയ്സ് ഒഫ് ബ്ലാക്ക് കേരളത്തിൽ അവതരിപ്പിച്ചു. ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 160, ആർ.ടി.ആർ 160 4വി എന്നീ പേരുകളിലാണ് പുതിയ മോഡലുകൾ.
9250 പവറിൽ 17.6 പി.എസ് പുറപ്പെടുവിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ 160 സി.സി ഓയിൽ കൂൾഡ് മോട്ടോർസൈക്കിളാണ് അപ്പാച്ചെ ആർ.ടി.ആർ 160 4വി. മൂന്ന് റൈഡ് മോഡുകൾ, ഡിജിറ്റൽ എൽ.സി.ഡി ക്ലസ്റ്റർ, എൽ.ഇ.ഡി ഹെഡ്ലാമ്പും ടെയിൽ ലാമ്പും, ജി.ടി.ടി തുടങ്ങി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമായാണ് ഇരു മോട്ടോർ സൈക്കിളുകളും എത്തുന്നത്. എഞ്ചിൻ, എ.ബി.എസ് മോഡുകൾ കൂട്ടിച്ചേർത്തുള്ളവ അടക്കം വിവിധ റൈഡിംഗ് സാഹചര്യങ്ങൾക്കായുള്ള സ്പോർട്ട്, അർബൻ, റെയിൻ എന്നീ മൂന്നു മോഡുകളാണ് ഇതിൽ ലഭിക്കുന്നത്.
ബ്ലാക്ക് എഡിഷൻ ടിവിഎസ് അപ്പാച്ചെ ആർ.ടി.ആർ 160ന് 1,11,270 രൂപയും അപ്പാച്ചെ ആർ.ടി.ആർ 160 4വിക്ക് 1,21,270 എന്നീ പ്രത്യേക വിലകളിലാവും (കേരളത്തിലെ എക്സ് ഷോറൂം വില) ലഭ്യമാകുക.