ഓഡി ക്യു3 മോഡലുകൾക്ക് ബോൾഡ് എഡിഷൻ

Tuesday 21 May 2024 12:28 AM IST

കൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ക്യൂ 3, ക്യു 3 സ്‌പോർട്ട് ബാക്ക് മോഡലുകളുടെ ബോൾഡ് എഡിഷനുകൾ വിപണിയിലെത്തി. ബോൾഡ് എഡിഷൻ പുത്തൻ ഡിസൈൻ നിർമ്മിതിയിലും സ്‌റ്റൈലിലും വാഹന പ്രേമികളെ ആകർഷിക്കും.ഓഡിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണിത്. സ്റ്റൈലിംഗ് ഘടകങ്ങളും സ്‌പോർട്ടിയർ വേരിയന്റും ശ്രദ്ധ പിടിച്ചുപറ്റും. പരിമിതമായ യൂണിറ്റുകൾ മാത്രമാണ് ലഭ്യമാവുകയെന്ന് ഓഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു, ഗ്ലോസ്ബ്ലാക്ക് ഗ്രിൽ, മുന്നിലും പിന്നിലും കറുത്ത ഓഡി വളയങ്ങൾ, കറുത്ത വിൻഡോ സറൗണ്ടുകൾ, ബ്ലാക്ക് ഒ.ആർ.വി.എമ്മുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവയാണ് ബോൾഡ് എഡിഷന്റെ പ്രധാന ആകർഷകങ്ങൾ


സവിശേഷതകൾ

• ക്വാട്രോ ഓൾവീൽ ഡ്രൈവുള്ള 2.0 ലിറ്റർ ടി.എഫ്.എസ്.ഐ എൻജിൻ
• 320 എൻ.എം ടോർക്ക് 190 എച്ച്.പി കരുത്ത്
• 45.72 സെന്റീമീറ്റർ 5ാം ശൈലിയിലുള്ള അലോയ് വീലുകൾ
• എസ്‌ലൈൻ എക്സ്റ്റീരിയർ പാക്കേജ്
• എൽ.ഇ.ഡി പിൻ കോമ്പിനേഷൻ ലാമ്പുകളുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ
• പനോരമിക് ഗ്ലാസ് സൺറൂഫ്
• പിൻ വ്യൂ ക്യാമറയോടുകൂടിയ പാർക്കിംഗ് എയ്ഡ് പ്ലസ്
• ഓഡി സ്മാർട്ട്‌ഫോൺ ഇന്റർഫേസ്
• പ്രോഗ്രസീവ് സ്റ്റിയറിംഗ്
• ആറ് എയർബാഗുകൾ

എക്‌സ് ഷോറൂം വില

ഓഡി ക്യൂ 3 ബോൾഡ് എഡിഷൻ

54.65 ലക്ഷം രൂപ

ഓഡി ക്യു 3 സ്‌പോർട്ട്ബാക്ക് ബോൾഡ് എഡിഷൻ

55.71 ലക്ഷം രൂപ

Advertisement
Advertisement