വീടിന് തീയിട്ടെന്ന് പരാതി

Monday 20 May 2024 12:33 AM IST

റാന്നി: പഞ്ചായത്തംഗം താമസിച്ചിരുന്ന വീടിന് തീയിട്ടെന്ന് പരാതി . റാന്നി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറും വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ പാണ്ഡ്യൻ പാറ വലിയ പറമ്പിൽ ഗീതാ സുരേഷിന്റെ പഴയ വീടിനാണ് ശനിയാഴ്ച നാലിന് തീപിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം അയൽവാസിക്കെതിരെ റാന്നി പൊലീസിൽ പരാതി നൽകി. ഗീതയും കുടുംബവും പുതിയ വീട് പണിത് താമസം മാറിയതിനാൽ നേരത്തേ താമസിച്ചിരുന്ന ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വസ്തുവിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് അയൽവാസിയുമായി കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ട്.

Advertisement
Advertisement