വധശ്രമക്കേസിലെ പ്രതികൾ പിടിയിൽ

Monday 20 May 2024 12:48 AM IST

ശാസ്താംകോട്ട: ശൂരനാട് തെക്ക് ,ഇഞ്ചക്കാട് യുവാക്കളെ അക്രമിച്ച കേസിലെ പ്രതികളെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറക്കിഴക്ക് ആനൂർ വീട്ടിൽ രാഹുൽ കൃഷ്ണൻ (31) ,ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കല്ലുവിളയിൽ സ്റ്റാർ ഹൗസിൽ വിജോ ജോസഫ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷം മുമ്പ് ചക്കാലമുക്കിൽ വച്ചുണ്ടായ വഴക്കിന്റെ വിരോധത്താൽ കഴിഞ്ഞ ഏപ്രിൽ 13ന് രാത്രി 9 മണിയോടുകൂടി കക്കാക്കുന്ന് ചിറ്റക്കാട് ക്ഷേത്ര ഗ്രൗണ്ടിൽ ഉത്സവം കണ്ടുനിന്ന വിഷ്ണുവിനെയും ബന്ധുക്കളെയും മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശൂരനാട് എസ്.എച്ച്.ഒ ബിനീഷ് ലാൽ എസ്.ഐമാരായ വിനോദ് ,രാജേഷ്, സിയാദ് എ.എസ്.ഐ സതീശൻ സി.പി.ഒമാരായ വിനോജ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement