ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷയിൽ ഇന്ന് വിധി

Monday 20 May 2024 2:51 AM IST

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കുറ്റവിമുക്തനാക്കാൻ പ്രതി നൽകിയ അപ്പീലിലും ഇന്ന് വിധി പറയും.

വിചാരണക്കോടതിയാണ് അമിറുൾ ഇസ്ലാമിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്. 2016 ഏപ്രിൽ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാൽ പുറമ്പോക്കിലെ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത്. ജൂൺ 16ന് അസാം സ്വദേശിയായ പ്രതി അമീറുൾ ഇസ്ലാം പിടിയിലായി. തനിക്കെതിരെ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചെന്നാണ് പ്രതി പറയുന്നത്. പ്രതിയുടെ അപ്പീലാണ് കോടതി ആദ്യം പരിഗണിക്കുക.

Advertisement
Advertisement