വീണ്ടും പൊന്നായി സാത്വിക് -ചിരാഗ് സഖ്യം

Monday 20 May 2024 2:58 AM IST

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിന്റൺ ടൂ‌ർണമെന്റിൽ പുരുഷ ഡബിൾസിൽവീണ്ടും ചാമ്പ്യന്മാരായി ഇന്ത്യൻ സുവ‌ർണ ജോഡി സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം. ഫൈനലിൽ ചൈനയുടെ ചെൻ ബോ യാംഗ് -ലിയു യി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ 21-15,21-15ന് കീഴടക്കിയാണ് സാത്വികും ചിരാഗും ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്. കഴിഞ്ഞ കുറച്ച് ടൂ‌‌ർണമെന്റുകളിലെ മോശം പ്രകടനത്തിന് ശേഷമുള്ല മികച്ച തിരിച്ചു വരവായി സാത്വികിനും ചിരാഗിനും ബാങ്കോക്കിലെ വിജയം. ഒളിമ്പിക്സിന് മുൻപ് ഇരുവർക്കും താളം വീണ്ടെടുക്കാനുമായി.

ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സഖ്യം 29-ാം റാങ്കുകാരായ ചൈനീസ് ജോഡിക്കെതിരെ മത്സരത്തിലുട നീളം ആധിപത്യം പുലർത്തി. .2019​-​ൽ ​താ​യ്‌​ല​ൻഡി​ൽവെ​ച്ചാ​ണ് ​സാ​ത്വി​ക്-​ചി​രാ​ഗ് ​സ​ഖ്യം​ ​ത​ങ്ങ​ളു​ടെ​ ​ക​ന്നി​ ​സൂ​പ്പ​ർ​ 500​ ​കി​രീ​ടം​ ​നേ​ടി​യ​ത്.

Advertisement
Advertisement