സൂര്യശോഭയിൽ ഹൈദരാബാദ്

Monday 20 May 2024 3:01 AM IST

ഹൈ​ദ​ര​ബാ​ദ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ലീ​ഗ് ​ഘ​ട്ട​ത്തി​ലെ​ ​ത​ങ്ങ​ളു​ടെ​ ​അ​വസാന​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ഞ്ചാ​ബ് ​കിം​ഗ്സി​നെ​തി​രെ​ 4​ ​വി​ക്ക​റ്റി​ന്റെ​ ​ജ​യം​ ​നേ​ടി​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി ക്വാളിഫയർ 1ൽ കളിക്കാൻ യോഗ്യത നേടി.

ഹൈദരാബാദിന് മഴ തുണയായി

രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിൽ നടക്കേണ്ടിയിരുന്ന ഇന്നലത്തെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഹൈദരാബാദ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഹൈദരാബാദിനും രാജസ്ഥാനും 14​ ​മ​ത്‌​സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 17​ ​പോ​യി​ന്റാ​ണു​ള്ള​തെങ്കിലും, രാജസ്ഥാനേക്കാൾ മികച്ച റൺറേറ്റിന്റെ പിൻബലം ഹൈദരാബാദിന് തുണയായി.

‌സാ​മി​ന് ​പ​ക​രം
​ ​ജി​തേ​ഷ്

ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​ഇം​ഗ്ല​ണ്ട് ​ദേ​ശീ​യ​ ​ടീ​മി​നൊ​പ്പം​ ​ചേ​രാ​ൻ​ ​സാം​ ​ക​റ​ൻ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​തി​നാ​ൽ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ​ർ​ ​ജി​തേ​ഷ് ​ശ​ർ​മ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​ഞ്ചാ​ബ് ​ത​ങ്ങ​ളു​ടെ​ ​സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.​ ​ടോസ് ​നേ​ടി​യ​ ​ജി​തേ​ഷ് ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​പ​ഞ്ചാ​ബ് 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 214​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഹൈ​ദ​രാ​ബാ​ദ് 5​ ​പ​ന്ത് ​ശേ​ഷി​ക്കെ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(215​/6​).

വെ​ടി​ക്കെ​ട്ട് ​തു​ട​ക്കം
പ​ഞ്ചാ​ബി​ന് ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​അ​ഥ​ർ​വ​ ​ത​യ്ദേ​യും​ ​(27​ ​പ​ന്തി​ൽ​ 46​ ​),​ ​പ്ര​ഭ്‌​സി​മ്രാ​നും​ ​(45​ ​പ​ന്തി​ൽ​ 71​)​ ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ​രു​വ​രും​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 55​ ​പ​ന്തി​ൽ​ 97​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ 4​ ​ഓ​വ​റി​ൽ​ ​പ​ഞ്ചാ​ബ് ​സ്കോ​ർ​ 50​ ​ക​ട​ന്നു.​ ​അ​ഥ​ർ​വ​യെ​ ​സ​ൻ​വി​ർ​ ​സിം​ഗി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ന​ട​രാ​ജ​നാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​പി​ന്നീ​ട് ​എ​ത്തി​യ​വ​രി​ൽ​ ​റൈ​ലി​ ​റൂ​സോ​ ​(24​ ​പ​ന്തി​ൽ​ 49​),​ ​ജി​തേ​ഷ് ​(പു​റ​ത്താ​കാ​തെ​ 15​ ​പ​ന്തി​ൽ​ 32)​ ​എ​ന്നി​വ​രും​ ​പ​ഞ്ചാ​ബി​നാ​യി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​ഹൈ​ദ​രാ​ബാ​ദി​നാ​യി​ ​ന​ട​രാ​ജ​ൻ​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.

തി​രി​ച്ച​ടി​ച്ച് ​
ഹൈ​ദ​രാ​ബാ​ദ്

മ​റ​പ​ടി​ക്കി​റ​ങ്ങി​യ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​ഓ​പ്പ​ണ​ർ​ ​ട്രാ​വി​സ് ​ഹെ​ഡി​നെ​ ​(0​)​ ​ഇ​ന്നിം​ഗ്‌​സി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​ ​അ​ർ​ഷ്ദീ​പ് ​സിം​ഗ് ​പ​ഞ്ചാ​ബി​ന് ​ബ്രേ​ക്ക് ​ത്രൂ നൽകി. എ​ന്നാ​ൽ​ ​തു​ട​ന്ന് ​അ​ഭി​ഷേ​ക് ​ശ​‌​ർ​മ്മ​യും​ ​(28​ ​പ​ന്തി​ൽ​ 66​),​ ​രാ​ഹു​ൽ​ ​ത്രി​പ​ാതി​യും​ ​(18​ ​പ​ന്തി​ൽ​ 33​)​ ​വ​മ്പ​ന​ടി​ക​ളു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ത​ടെ​ ​ഹൈ​ദ​ര​ബാ​ദ് ​ട്രാ​ക്കി​ലാ​യി.​ഇ​രു​വ​രും​ 30​ ​പ​ന്തി​ൽ​ 72​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​രാഹുലിനെ ​അ​ർ​ഷ്ദീ​പി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ഹ​ർ​ഷ​​ലാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.
ഹെ​ൻ​റി​ച്ച് ​ക്ലാ​സ​ൻ​ ​(​ 26​ ​പ​ന്തി​ൽ​ 42​),​ ​നി​തീ​ഷ് ​കു​മാ​ർ​ ​(37​)​ ​എ​ന്നി​വ​രും​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​വി​ജ​യ​ത്തി​ൽ​ ​ബാ​റ്റ് ​കൊ​ണ്ട് ​മി​ക​ച്ച​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​പ​ഞ്ചാ​ബി​നാ​യി​ ​അ​ർ​ഷ്ദീ​പും​ ​ഹ​ർ​ഷ​ലും 2 വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ 14 ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 10​ ​പോ​യി​ന്റു​മാ​യി​ ​പ​ഞ്ചാ​ബ് ​ഒ​മ്പ​താം​ ​സ്ഥാ​ന​ത്ത് ​സീ​സ​ൺ​ ​അ​വ​സാ​നി​പ്പി​ച്ചു.

Advertisement
Advertisement