യഷ് 2.0

Monday 20 May 2024 3:06 AM IST

ബംഗളൂരു: ക​ഴി​ഞ്ഞ​ ​സീ​ണിൽഒ​രോ​വ​റി​ൽ​ ​അ​ഞ്ച് ​സി​ക്സ് ​വ​ഴ​ങ്ങി​ ​റി​ങ്കു​ ​സിം​ഗി​ന്റെ​ ​ബാ​റ്റി​ന്റെ​ ​ചൂ​ട​റി​ഞ്ഞ് ​തോ​ൽ​വി​ ​ഏ​റ്റു​വാ​ങ്ങി​യ​ ​അ​ന്ന​ത്തെ​ ​ഗു​ജ​റാ​ത്ത് ​താ​രം​ ​യ​ഷ് ​ദ​യാ​ൽ,​ ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നി​പ്പു​റം​ ​ബം​ഗ​ളൂ​രു​വി​ന് ​വി​ജ​യം​ ​സ​മ്മാ​നി​ച്ച് ​ഹീ​റോ​യാ​യി​ ​മാ​റി​. ​ ​ശ​നി​യാ​ഴ്ച​ത്തെ​ ​യ​ഷി​ന്റെ​ ​പ്ര​ക​ട​ന​ത്തി​ന് ​കി​ട്ടി​യ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യം​ ​റി​ങ്കു​വി​ന്റെ​ ​ഇ​ൻ​സ്റ്റ​ ​ഗ്രാം​ ​പോ​സ്റ്റ് ​ത​ന്നെ​യാ​ണ്.​ ​യ​ഷി​ന്റെ​ ​ആ​ഹ്ലാ​ദ​ ​ചി​ത്ര​ത്തി​നൊ​പ്പം​ ​ഗോ​ഡ്‌​സ് ​പ്ലാ​ൻ​ ​ബേ​ബി​ ​(​ദൈ​വ​ത്തി​ന്റെ​ ​പ​ദ്ധ​തി​യാ​ണ് ​കു​ഞ്ഞെ​)​ ​എ​ന്നാ​ണ് ​റി​ങ്കു​ ​കു​റി​ച്ച​ത്.

ആർ.സി.ബിക്കെതിരെ അ​​​വ​​​സാ​​​ന​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​പ്ലേ​​​ ​​​ഓ​​​ഫ് ​​​ഉ​​​റ​​​പ്പി​​​ക്കാ​​​ൻ​​​ ​​​ചെ​​​ന്നൈ​​​യ്ക്ക് 17​​​ ​​​റ​​​ൺ​​​സ് ​​​വേ​​​ണ​​​മാ​​​യി​​​രു​​​ന്നു.​​​ ​
യ​​​ഷ് ​​​ദ​​​യാ​​​ൽ​​​ ​​​എ​​​റി​​​ഞ്ഞ​​​ ​​​ആ​​​ ​​​ഓ​​​വ​​​റി​​​ലെ​​​ ​​​ആ​​​ദ്യ​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ധോ​​​ണി​​​ ​​​സി​​​ക്സ​​​ടി​​​ച്ച് ​​​ചെ​​​ന്നൈ​​​യ്ക്ക് ​​​പ്ര​​​തീ​​​ക്ഷ​​​ ​​​ന​​​ൽ​​​കി.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​ടു​​​ത്ത​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ധോ​​​ണി​​​യെ​​​ ​​​സ്വ​​​പ്നി​​​ൽ​​​ ​​​സിം​​​ഗി​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​യ​​​ഷ് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ന് ​​​ബ്രേ​​​ക്ക് ​​​ത്രൂ​​​ന​​​ൽ​​​കി.​​​ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള​​​ 4​​​ ​​​പ​​​ന്തി​​​ൽ​​​ ​​​നി​​​ന്ന് 1​​​ ​​​റ​​​ൺ​​​സ് ​​​മാ​​​ത്രം​​​ ​​​വ​​​ഴ​​​ങ്ങി​​​യ​​​ ​​​യ​​​ഷ് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ന്റെ​​​ ​​​പ്ലേ​​​ ​​​ഓ​​​ഫ് ​​​ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​യ​ഷ് 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​മ​ത്സ​ര​ശേ​ഷം​ ​മാ​ൻ​ ​ഓ​ഫ് ​ദി​ ​മാ​ച്ചാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ബം​ഗ​ളൂ​രു​ ​ക്യാ​പ്ട​ൻ​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സ് ​പ​റ​ഞ്ഞ​ത് ​ഈ​ ​അ​വാ​ർ​ഡ് ​ഞാ​ൻ​ ​യ​ഷി​ന് ​സ​മ​ർ​പ്പി​ക്കു​ന്നു​ ​എ​ന്നാ​ണ്.​ ​യ​ഷി​ന്റെ​ ​പ്ര​ക​ട​നം​ ​എ​ത്ര​ത്തോ​ളം​ ​നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​ ​എ​ന്നി​തി​ന് ​ക്യാ​പ്ട​ന്റെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു​ ​ആ​ ​വാ​ക്കു​ക​ൾ.


Advertisement
Advertisement