അങ്കമാലിയിൽ ഇനിയെല്ലാം ഡിജിറ്റൽ

Tuesday 21 May 2024 12:40 AM IST

അങ്കമാലി : അങ്കമാലി നഗരസഭക്ക് കീഴിൽ പ്രവർത്തിയ്ക്കുന്ന ഹരിത കർമ്മസേനയുടെ അക്കൗണ്ട്, ഉപഭോക്ത നികുതി പിരിവ്, ഇതര സേവനങ്ങൾ എന്നിവയുടെയെല്ലാം പൂർണ ഡിജിറ്റലൈസേഷൻ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നഗരസഭ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്,​ ജെസ്മി ജിജോ, ലക്സി ജോയ്, മുൻ ചെയർമാന്മാരായ റെജി മാത്യു , ഷിയോ പോൾ, ഡി.പി.സി മെമ്പർ റീത്ത പോൾ, കൗൺസിലർ എ.വി. രഘു, നഗരസഭാ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് സക്കറിയ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ റോണി , ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥരായ ജോൺ എബ്രഹാം, പ്രിജു ശ്രീനിവാസൻ, എം.രതീഷ്,​ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ്, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജിബി വർഗീസ്, കില റിസോഴ്സ് പേഴ്സൺ പി.ശശി എന്നിവർ സംസാരിച്ചു.

പണമടക്കലും അറിയിപ്പുകളും ഓ‍ൺലൈനിൽ

ഉപഭോക്താക്കൾക്ക് എസ്.എം.എസ് മുഖേന ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ഫോൺ പേ ,പേടിഎം എന്നീ സംവിധാനങ്ങൾ വഴി പണം അടയ്ക്കാം ഈ സൗകര്യം സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തുന്നത് അങ്കമാലി നഗരസഭയിൽ നികുതി അടയ്ക്കാനുള്ള ഓർമ്മപ്പെടുത്തലും അടച്ചതിന്റെ വിവരവും യഥാസമയം ഈ സംവിധാനം വഴി ഉപഭോക്താക്കളെ അറിയിക്കും

Advertisement
Advertisement