പെരുമാറ്രച്ചട്ടം: ഇളവ് ലഭിക്കുന്നതിന് ഇടപെടണം

Tuesday 21 May 2024 1:53 AM IST
തി​രഞ്ഞെടുപ്പ്

കാക്കനാട്: സംസ്ഥാനത്ത് ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 25 ദിവസം കഴിഞ്ഞിട്ടും പെരുമാറ്റചട്ടത്തിൽ ഇളവു ലഭിക്കാത്തതിനാൽ തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. മാർച്ച് 25 വരെ ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ മാറി നൽകാമെന്ന് ഉത്തരവുണ്ടായിട്ടും ഇത് നടപ്പാക്കിയിട്ടില്ല. എറണാകുളം ജില്ലാപഞ്ചായത്ത് പദ്ധതി വിഹിതത്തിന്റെ 80 ശതമാനം ബില്ലുകൾ സമർപ്പിച്ചതിൽ 58.5 ശതമാനം മാത്രമാണ് ട്രഷറിയിൽ പാസായത്. ഈ സാഹചര്യത്തിൽ സമയപരിധിക്കുള്ളിൽ സമർപ്പിച്ച ബില്ലുകൾ കഴിഞ്ഞ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് മാറി നൽകുന്നതിന് സർക്കാർ തീരുമാനമെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട്

തദ്ദേശ സ്വയംഭരണ മന്ത്രിക്കും, ധനകാര്യ മന്ത്രിക്കും കത്തുനൽകി.

Advertisement
Advertisement