നേവൽ എൻ.സി.സി പരിശീലന ക്യാമ്പ്

Tuesday 21 May 2024 1:14 AM IST
നേവൽ എൻ.സി.സി യൂണിറ്റ് വാർഷിക പരിശീലന ക്യാമ്പ്

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കേരള നേവൽ എൻ.സി.സി വാർഷിക പരിശീലന ക്യാമ്പ് നാളെ സമാപിക്കും. പത്ത് ദിവസത്തെ ക്യാമ്പിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 600ലധികം കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്. എറണാകുളം ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള ഏഴ് കേരള നേവൽ എൻ.സി.സി യൂണിറ്റാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. യൂണിറ്റ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ ജിതിൻ രാജീവിന്റെ നേതൃത്വത്തിൽ സബ് ലഫ്റ്റ് ‌ഡോ. ബി. സുധീർ, ബെന്യാമിൻ ഡല്ലി, കെ.എസ്. സുജൽ, ടോണി തോമസ്, ടി. എസ്. ദിവ്യ, എസ്. ശാലിനി എന്നിവരാണ് പരിശീലനം നൽകുന്നത്.

Advertisement
Advertisement