സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് രജിസ്ട്രേഷൻ ജൂണിൽ

Tuesday 21 May 2024 12:00 AM IST

തിരുവനന്തപുരം: രജിസ്ട്രേഷന് സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് ജൂൺ അവസാനത്തോടെ നടപ്പാവും. വെണ്ടർമാരുടെ കമ്മിഷൻ ഡിസ്കൗണ്ട് ചെയ്ത് അക്കൗണ്ടിൽ തുക എത്തുന്ന സംവിധാനം കൂടി പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനാണ് സാങ്കേതിക ചുമതല.

ഒരു ലക്ഷത്തിന് മുകളിലുള്ള രജിസ്ട്രേഷൻ നേരത്തെ ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലാക്കിയിരുന്നു. വെണ്ടർമാരുടെ കൈവശവും സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിലും ട്രഷറികളിലും മിച്ചമുള്ള മുദ്രപത്രങ്ങൾ തീരുംവരെ ഇ-സ്റ്റാമ്പിംഗിനൊപ്പം മുദ്രപ്പത്ര രജിസ്ട്രേഷനും അനുവദിക്കും. 150 കോടിയുടെ മുദ്രപ്പത്രം സ്റ്റോക്കുണ്ടെന്നാണ് അറിയുന്നത്. എന്നാൽ 50 രൂപയുടെയും 100ന്റെയും മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. കുറഞ്ഞ മുഖവിലയുള്ള പത്രങ്ങൾ (5,10,20) മൂല്യം കൂട്ടി നൽകാൻ നിർദ്ദേശമുണ്ട്.

വെണ്ടർമാർക്ക് ഇ-സ്റ്റാമ്പിംഗിന് പ്രിന്റിംഗ് ചാർജ് നിശ്ചയിച്ച് രജിസ്ട്രേഷൻ വകുപ്പ് സ്ലാബ് ശുപാർശ ചെയ്തിരുന്നെങ്കിലും അവരുടെ സംഘടനകൾ അംഗീകരിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘടനകളുമായി വീണ്ടും ചർച്ച നടത്തി തീരുമാനത്തിലെത്തും. വെണ്ടർമാർക്ക് പുതിയ സംവിധാനത്തിൽ പരിശീലനവും നൽകണം.

#കമ്മിഷൻ 2%- 4.5%

50 മുതൽ 1000 രൂപ വരെ മുഖവിലയുള്ള മുദ്രപ്പത്രത്തിന് 4.5 ശതമാനമാണ് വെണ്ടർ കമ്മിഷൻ. 5000, 10,000 രൂപയുടെ പത്രത്തിന് 2.5 ശതമാനവും 15,000, 20,000, 25,000 രൂപയുടെ പത്രത്തിന് 2 ശതമാനവുമാണ് . ഇ- സ്റ്റാമ്പിംഗിലേക്ക് വരുമ്പോൾ 100 ജി.എസ്.എമ്മിൽ കുറയാത്ത പേപ്പറിൽ കളർ പ്രിന്റായി വേണം പത്രം എടുക്കേണ്ടത്. ഇത് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് വെണ്ടർമാരുടെ നിലപാട്.

# പ്രിന്റിംഗ് നിരക്ക്

(ശുപാർശ ചെയ്ത സ്ലാബും ഡിസ്കൗണ്ടും)​

*500 രൂപ വരെ ..............സൗജന്യം

*501- 1000............................6 രൂപ

*1001- 100000....................10 രൂപ

ഇ​ന്ന​ലെ​ ​ന​ട​ന്ന​ത് 1725
ഡ്രൈ​വിം​ഗ് ​ടെ​സ്റ്റ്

□​ഒ​ത്തു​തീ​ർ​പ്പ് ​തീ​രു​മാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​യി​ല്ലെ​ന്ന് ​പ​രാ​തി
തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഡ്രൈ​വിം​ഗ് ​ടെ​സ്റ്റ് ​ഇ​ന്ന​ലെ​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ഇ​ന്ന​ലെ​ 1725​ ​ടെ​സ്റ്റു​ക​ളാ​ണ് ​ന​ട​ന്ന​ത്.​ 1682​ ​എ​ണ്ണം​ ​പു​തി​യ​തും​ ​മ​റ്റു​ള്ള​വ​ ​ര​ണ്ടാ​മ​ത്തെ​ ​അ​വ​സ​ര​വു​മാ​യി​രു​ന്നു.
ഡ്രൈ​വിം​ഗ് ​സ്കൂ​ളു​കാ​രു​ടെ​ ​സ​മ​ര​വും​ ​പി​ന്നീ​ട് ​'​സാ​ര​ഥി​'​ ​സോ​ഫ്ട്‌​വെ​യ​ർ​ ​ത​ക​രാ​റു​മൊ​ക്കെ​യാ​യി​ ​ഈ​ ​മാ​സ​ത്തി​ൽ​ ​ഇ​ന്നാ​ണ് ​പൂ​ർ​ണ​ ​തോ​തി​ൽ​ ​ഡ്രൈ​വിം​ഗ് ​ടെ​സ്റ്റ് ​ന​ട​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മ​ന്ത്രി​യു​മാ​യി​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ലെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​അ​നു​സ​രി​ച്ച​ല്ല​ ​പ​ലേ​യ​ട​ത്തും​ ​ടെ​സ്റ്റു​ക​ൾ​ ​ന​ട​ന്ന​തെ​ന്ന് ​പ​രാ​തി​ക​ളു​ണ്ടാ​യി.80​ ​ടെ​സ്റ്റു​ക​ൾ​ ​വ​രെ​ ​ന​ട​ത്താ​മെ​ന്നാ​ണ് ​ച​ർ​ച്ച​യി​ലെ​ ​പ്ര​ധാ​ന​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​ടെ​സ്റ്റി​നെ​ത്തി​യ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ 40​ ​ടെ​സ്റ്റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ന​ട​ത്താ​ൻ​ ​അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ​പ​രാ​തി.​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ളു​കാ​ർ​ ​പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ​ ​മ​ന്ത്രി​യു​ടെ​ ​തീ​രു​മാ​നം​ ​ഉ​ത്ത​ര​വാ​യി​ ​ത​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ചി​ല്ലെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞ​തെ​ന്ന് ​ആ​ൾ​ ​കേ​ര​ള​ ​മോ​ട്ടോ​ർ​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ൾ​ ​ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ​ആ​ൻ​ഡ് ​വ​ർ​ക്കേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ട്ര​ഷ​റ​ർ​ ​സൗ​മി​നി​ ​മോ​ഹ​ൻ​ദാ​സ് ​പ​റ​ഞ്ഞു.
ടെ​സ്റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യ്ക്കു​ന്ന​തി​നെ​തി​രെ​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ളു​ക​ളു​ടെ​ ​സം​ഘ​ട​ന​ക​ൾ​ ​ന​ട​ത്തി​യ​ ​സ​മ​രം​ 16​നാ​ണ് ​ഒ​ത്തു​തീ​ർ​പ്പാ​യ​ത്.​ ​എ​ന്നാ​ൽ​ 17​ന് ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ര​ഥി​ ​വെ​ബ്സൈ​റ്റ് ​ത​ക​രാ​റി​ലാ​യി.​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ടോ​ടെ​യാ​ണ് ​സോ​ഫ്ട്‌​വെ​യ​ർ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.​ ​ഒ​ത്തു​തീ​ർ​പ്പ് ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ​ ​ത​ന്നെ​ ​പ​ഠി​താ​ക്ക​ളെ​ ​ടെ​സ്റ്റ് ​ഗ്രൗ​ണ്ടി​ൽ​ ​എ​ത്തി​ക്ക​ണ​മെ​ന്ന​ ​തീ​രു​മാ​ന​ത്തെ​ ​സി.​ഐ.​ടി.​യു​ ​എ​തി​ർ​ത്തി​ട്ടു​ണ്ട്.​ ​ഈ​ ​വ്യ​വ​സ്ഥ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മ​ന്ത്രി​ക്ക് ​ക​ത്തു​ ​ന​ൽ​കി.

സ​ത്യ​ഭാ​മ​യു​ടെ
അ​റ​സ്റ്റ് ​ത​ട​ഞ്ഞു

കൊ​ച്ചി​:​ ​ന​ർ​ത്ത​ക​ൻ​ ​ആ​ർ.​എ​ൽ.​വി.​ ​രാ​മ​കൃ​ഷ്ണ​നെ​ ​നി​റ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ധി​ക്ഷേ​പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​നൃ​ത്താ​ദ്ധ്യാ​പി​ക​ ​സ​ത്യ​ഭാ​മ​യു​ടെ​ ​അ​റ​സ്റ്റ് ​ഒ​രാ​ഴ്ച​ത്തേ​ക്ക് ​ഹൈ​ക്കോ​ട​തി​ ​ത​ട​ഞ്ഞു.​ ​യു​ട്യൂ​ബി​ലെ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ആ​രു​ടെ​യും​ ​പേ​രെ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​വീ​ഡി​യോ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത​വ​ർ​ക്ക് ​ജാ​മ്യം​ ​ല​ഭി​ച്ചെ​ന്നും​ ​സ​ത്യ​ഭാ​മ​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​അ​റ​സ്റ്റ് ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ​ 25​ന് ​ന​ട​ക്കു​ന്ന​ ​ക​ലാ​പ​രി​പാ​ടി​യി​ൽ​ ​ഹ​ർ​ജി​ക്കാ​രി​ക്ക് ​പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത​ ​അ​വ​സ്ഥ​യാ​ണെ​ന്നും​ ​വാ​ദി​ച്ചു.​ ​ജ​സ്റ്റി​സ് ​കെ.​ ​ബാ​ബു​ ​ഹ​ർ​ജി​ 27​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.
തി​രു​വ​ന​ന്ത​പു​രം​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സാ​ണ് ​സ​ത്യ​ഭാ​മ​യ്ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​ത്.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​നെ​ടു​മ​ങ്ങാ​ട് ​എ​സ്.​സി​/​എ​സ്.​ടി​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​ത​ള​ളി​യ​തി​നെ​ത്തു​ട​‌​‌​ർ​ന്നാ​ണ് ​സ​ത്യ​ഭാ​മ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തെ​ ​എ​തി​ർ​ത്ത് ​രാ​മ​കൃ​ഷ്ണ​നും​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

Advertisement
Advertisement