മുത്തൂറ്റ് ഫിനാൻസ് 65 കോടി ഡോളർ സമാഹരിച്ചു

Tuesday 21 May 2024 12:43 AM IST

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഡോളർ ബോണ്ട് വില്പനയിലൂടെ 65 കോടി ഡോളർ സമാഹരിച്ചു. ഏകദേശം 5400 കോടി രൂപയാണിത്. മൂന്ന് വർഷവും ഒൻപത് മാസവും കാലാവധിയുള്ള ബോണ്ടുകൾ വഴി 7.125 ശതമാനം പലിശ ലഭിക്കും. റിസർവ് ബാങ്കിന്റെ വിദേശ വാണിജ്യ വായ്പ മാർഗനിർദ്ദേശങ്ങൾ പാലിച്ച് വായ്പ നൽകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി സമാഹരിച്ച ഫണ്ട് ഉപയോഗിക്കും.

മുത്തൂറ്റ് ഫിനാൻസ് 2019ൽ 450 മില്യൺ ഡോളറും 2020ൽ 550 മില്യൺ ഡോളറും സമാഹരിച്ചിട്ടുണ്ട്.യഥാക്രമം 2022, 2023 വർഷങ്ങളിലെ നിശ്ചിത തീയതികളിൽ തിരിച്ചടച്ചിരുന്നു. മികച്ച നിക്ഷേപക പ്രതികരണമാണ് ബോണ്ടിന് ലഭിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

Advertisement
Advertisement