സ്കൂൾ ബസുകളുടെ പരിശോധനയും ബോധവത്കരണവും

Tuesday 21 May 2024 12:13 AM IST

കരുനാഗപ്പള്ളി: സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർക്കും ആയമാർക്കുമുള്ള പരിശീലനവും കരുനാഗപ്പള്ളി സബ് ആർ.ടി. ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നതിന് ജോയിന്റ് ആർ.ടി.ഒ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. സ്‌കൂൾ ബസുകളുടെ അറ്റകുറ്റ പണികൾ 22ന് മുമ്പ് പൂർത്തീകരിച്ച് വാഹനങ്ങൾ പരിശോധനയ്ക്ക് സജ്ജമാക്കണം. 23 മുതൽ വാഹനങ്ങൾ പരിശോധിക്കും, പരിശോധനയിൽ ഫിറ്റ് ആകുന്ന വാഹനങ്ങളിൽ എം.വി.ഡിയുടെ സ്റ്റിക്കർ പതിക്കും. സ്‌കൂൾ തുറക്കുമ്പോൾ റോഡിൽ നടക്കുന്ന പരിശോധനയിൽ സ്റ്റിക്കർ പതിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ സ്‌കൂൾ ബസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി 25ന് രാവിലെ 8.30ന് ശ്രീബുദ്ധ സ്‌കൂളിൽ വച്ചും ചവറ നിയോജക മണ്ഡലത്തിലെ പരിശീലന പരിപാടി 29ന് രാവിലെ 8.30ന് സ്ട്രാറ്റ്‌ഫോർഡ് സ്‌കൂളിൽ വെച്ചും നടക്കും. എല്ലാ സ്‌കൂൾ ബസ് ജീവനക്കാരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും ഇവരുടെ പങ്കാളിത്തം സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

Advertisement
Advertisement