ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
Tuesday 21 May 2024 12:20 AM IST
റാന്നി : ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് തോട്ടമൺ ഒറ്റപ്പിനാൽ ബാബുവിന് പരിക്കേറ്റു. റാന്നി പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. റാന്നി വലിയകാവ് റോഡിലാണ് സംഭവം. രക്ഷപ്പെടാനായി വാഹനത്തിൽ നിന്ന് എടുത്തുചാടിയപ്പോഴാണ് ബാബുവിന് പരിക്കേറ്റത്. തോട്ടിൽ കാര്യമായ ഒഴുക്കില്ലായിരുന്നു. കാലിന് പരിക്കേറ്റ ബാബുവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന് സാരമായ കേടുപാടുകളുണ്ട്. വാഹനം പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കുകയറ്റി.