ശാഖാ വാർഷികം

Tuesday 21 May 2024 12:26 AM IST

കോഴഞ്ചേരി : ​എ​സ്.എൻ.ഡി.പി യോഗം വരട്ടുചിറ 6247-​ാം നമ്പർ ശാഖിലെ 9-ാമത് വാർഷികം പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. ശാഖാ സെക്രട്ടറി വി.പി മധു , യൂണിയൻ കൗൺസി​ലർ അഡ്വ. സോ​ണി പി.. ഭാസ്‌കർ, ഇലന്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി​ഡന്റ് എം.എസ്. ഷിജു എന്നിവർ പ്രസംഗിച്ചു. . ശാഖാ പ്രസിഡന്റ് പി.കെ.രാജു സ്വാഗ​തവും വൈസ് പ്രസി​ഡന്റ് പത്മാവതിയമ്മ നന്ദിയും പറഞ്ഞു.

Advertisement
Advertisement