കോടതിയലക്ഷ്യം: കെ. സുധാകരൻ ഹാജരായി

Tuesday 21 May 2024 1:29 AM IST

കൊച്ചി: ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഹൈക്കോടതിയിൽ ഹാജരായി. കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് സുധാകരൻ ഇന്നലെ ഉച്ചയ്ക്ക് ശേഷം ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുമ്പാകെ എത്തിയത്. അദ്ദേഹം സമയം തേടിയതിനെ തുടർന്ന് നാലാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കാനുള്ള നിർദ്ദേശത്തോടെ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഉത്തരവു വന്നതിനു പിറ്റേന്ന് സുധാകരൻ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെ അഭിഭാഷകനായ ജനാർദ്ദന ഷേണായി നൽകിയ ഹർജിയിലാണ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ നടപടി.

Advertisement
Advertisement