ലളിത ജീവിതം വ്രതമാക്കിയ ഇടയശ്രേഷ്ഠൻ 

Tuesday 21 May 2024 12:35 AM IST

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത എന്നും ലളിതജീവിതമായിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്നത്. തിരുവല്ല കിഴക്കൻ മുത്തൂരിലെ സെന്റ് തോമസ് നഗറിലുള്ള അദ്ദേഹത്തിന്റെ അരമന സന്ദർശിച്ചവർക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെടും. നൂറേക്കറിലധികമുള്ള കാമ്പസിൽ അഞ്ച് നിലയുള്ള ആഡംബര മന്ദിരങ്ങൾ ഉണ്ടെങ്കിലും ഒരുനിലയുള്ള ഓടിട്ട ചെറിയ വീട്ടിലാണ് മെത്രാപ്പൊലീത്ത താമസിച്ചിരുന്നത്. കിടപ്പുമുറിയും പ്രാർത്ഥനാമുറിയും അടുക്കളയും ശൗചാലയവും മാത്രമായിരുന്നു അരമനയിലെ സൗകര്യങ്ങൾ. പുരാതന മാതൃകയിലുള്ള വീടിന്റെ ചരൽ വിരിച്ച മുറ്റമാകെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. ഇടതൂർന്ന് ചുറ്റും പച്ചപ്പ് നിറഞ്ഞ മരങ്ങൾ. പൂമുഖത്തെത്തിയാൽ പഴയൊരു ചാരുകസേരയുണ്ട്. അതാണ് മെത്രാപ്പൊലീത്തയുടെ ഇരിപ്പിടം. അരമനയിൽ ഉള്ളപ്പോൾ പുലർച്ചെ ഉണരും.

നേരം പുലരുംമുമ്പേ സൈക്കിളിൽ കാമ്പസിലാകെ സഞ്ചരിക്കും. അരമനയുടെ പടിക്കെട്ടിൽ സൈക്കിളും ചാരിവച്ചിട്ടുണ്ട്.
അദ്ദേഹം ഭക്ഷണത്തിൽ പുലർത്തിയിരുന്ന ലാളിത്യവും ആരെയും അത്ഭുതപ്പെടുത്തും. കഞ്ഞി, ചക്കപ്പുഴുക്ക്, കൂമ്പ് തോരൻ, കണ്ണൻ ചേമ്പ് കറി, വാഴപ്പിണ്ടി തോരൻ, ഇടിച്ചമ്മന്തി, ഇലത്തോരനുകളും വറുത്ത മുളക്, അച്ചിങ്ങാ മെഴുക്കുപുരട്ടി, ഉപ്പിലിട്ട മാങ്ങ തുടങ്ങി നാടൻ വിഭവങ്ങളായിരുന്നു ഏറെ പ്രിയം. വലിയ മത്സ്യങ്ങളോ മാംസവിഭവങ്ങളോ ഭക്ഷിക്കുന്നത് അപൂർവ്വമാണ്. നെത്തോലിയും മത്തിയും ആറ്റുമീനുകളുമാണ് അൽപ്പമെങ്കിലും ഇഷ്ടമുള്ളത്. അതിഥികൾ ഉണ്ടെങ്കിൽ അവർക്കും മനംനിറയെ ഭക്ഷണം നൽകിയാണ് യാത്രയാക്കിയിരുന്നത്.

അ​തി​രു​ക​ളി​ല്ലാ​ത്ത​ ​സ്നേ​ഹ​പ്ര​വാ​ഹം

തി​രു​വ​ല്ല​ ​:​ ​അ​ന്യ​ന്റെ​ ​ക​ണ്ണീ​രൊ​പ്പാ​നും​ ​വ​യ​റു​നി​റ​യ്ക്കാ​നും​ ​മ​ന​സ് ​കാ​ണി​ച്ച​ ​പ്ര​കൃ​തി​ ​സ്നേ​ഹി​യാ​യ​ ​വ​ലി​യ​ ​ഇ​ട​യ​ന്റെ​ ​വേ​ർ​പാ​ടി​ൽ​ ​തി​രു​വ​ല്ല​യൊ​ന്നാ​കെ​ ​വി​തു​മ്പി.​ ​ക​ണ്ണ​ശ്ശ​ ​ക​വി​ക​ളു​ടെ​യും​ ​തോ​മാ​ശ്ലീ​ഹാ​യു​ടെ​യും​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ ​നി​ര​ണം​ ​ഗ്രാ​മ​ത്തി​ലെ​ ​നി​ർ​ദ്ധ​ന​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച് ​തി​രു​വ​ല്ല​യി​ലേ​ക്ക് ​വ​ള​ർ​ന്ന് ​ലോ​ക​മാ​കെ​ ​സു​വി​ശേ​ഷ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​മാ​ർ​ ​യോ​ഹാ​ൻ​ ​വ​ലി​യ​ ​മെ​ത്രാ​പ്പൊ​ലീ​ത്ത​ ​നാ​ടി​നെ​ന്നും​ ​പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.​ ​ബി​ലീ​വേ​ഴ്‌​സ് ​സ​ഭ​യു​ടെ​ ​ആ​സ്ഥാ​ന​ത്തെ​ത്തി​ ​ത​ങ്ങ​ളു​ടെ​ ​പ്രി​യ​മെ​ത്രാ​നെ​ ​ഒ​ന്നു​കാ​ണാ​നും​ ​ശ്ലീ​ബാ​യി​ലെ​ ​ശോ​ശ​പ്പാ​യി​ൽ​ ​ചും​ബി​ക്കാ​നും​ ​വ​ൻ​ജ​നാ​വ​ലി​ ​പ​ക​ല​ന്തി​യോ​ളം​ ​കാ​ത്തി​രു​ന്നു.​ ​അ​തി​രു​ക​ളി​ല്ലാ​ത്ത​ ​സ്നേ​ഹ​പ്ര​വാ​ഹ​ത്തി​നാ​ണ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ച​ത്.​ ​ക്രൈ​സ്ത​വ​ ​സ​മൂ​ഹ​ത്തി​ലെ​ ​ഒ​ട്ടെ​ല്ലാ​സ​ഭ​ക​ളും​ ​അ​ന്ത്യ​ശു​ശ്രൂ​ഷ​ക​ൾ​ ​ന​ട​ത്തി​യ​ത് ​പു​ത്ത​ൻ​ ​അ​നു​ഭ​വ​മാ​യി.​ ​സീ​റോ​ ​മ​ല​ബാ​ർ,​ ​സീ​റോ​ ​മ​ല​ങ്ക​ര,​ ​മ​ല​ങ്ക​ര​ ​ഓ​ർ​ത്ത​ഡോ​ക്സ്,​ ​യാ​ക്കോ​ബാ​യ,​ ​ക്നാ​നാ​യ​ ​തു​ട​ങ്ങി​യ​ ​സ​ഭ​യി​ലെ​ ​മെ​ത്രാ​ന്മാ​രും​ ​വൈ​ദീ​ക​രും​ ​ക്ര​മ​മ​നു​സ​രി​ച്ചു​ള്ള​ ​ക​ബ​റ​ട​ക്ക​ ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​അ​മേ​രി​ക്ക​യി​ലെ​ ​ഡാ​ല​സി​ൽ​ ​മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​ ​ആ​ക​സ്മി​ക​ ​വി​യോ​ഗം​ ​അ​റി​ഞ്ഞു​ ​സ​ഭാ​ ​ആ​സ്ഥാ​ന​ത്തേ​ക്ക് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ഒ​ഴു​കി​യെ​ത്തി​യ​ത് ​പ​തി​നാ​യി​ര​ങ്ങ​ളാ​ണ്.​ ​അ​രി​കു​മാ​റ്റ​പ്പെ​ടു​ന്ന​വ​രു​ടെ​ ​അ​രി​കി​ലേ​യ്ക്ക് ​സ​ഭ​യെ​ ​വ​ഴി​ ​ന​യി​ച്ച​ ​മ​ഹാ​യി​ട​യ​ന്റെ​ ​വേ​ർ​പാ​ടി​ൽ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​നാ​ടും​ ​ന​ഗ​ര​വും​ ​വി​തു​മ്പു​ക​യാ​യി​രു​ന്നു.​ ​മ​ത,​ ​സാ​മൂ​ഹ്യ​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തെ​ ​ആ​യി​ര​ങ്ങ​ൾ​ ​അ​ന്ത്യാ​ഞ്ജ​ലി​ ​അ​ർ​പ്പി​ച്ചു.​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​രാ​ജി​ ​പി.​ ​രാ​ജ​പ്പ​ൻ,​ ​മു​ൻ​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​കെ.​ശി​വ​ദാ​സ​ൻ​ ​നാ​യ​ർ,​ ​ജോ​സ​ഫ് ​എം.​പു​തു​ശേ​രി,​ ​കെ.​സി.​രാ​ജ​ഗോ​പാ​ൽ,​ ​എ.​പ​ത്മ​കു​കു​മാ​ർ,​ ​രാ​ജു​ ​ഏ​ബ്ര​ഹാം,​ ​പി.​സി.​ജോ​ർ​ജ്,​ ​മാ​ലേ​ത്ത് ​സ​ര​ളാ​ദേ​വി,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ഉ​ദ​യ​ഭാ​നു,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​സ​തീ​ഷ് ​കൊ​ച്ചു​പ​റ​മ്പി​ൽ,​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​എ.​സൂ​ര​ജ്,​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​പ​ഴ​കു​ളം​ ​മ​ധു,​ ​അ​നി​ൽ​ ​കെ.​ ​ആ​ന്റ​ണി,​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​അ​നു​ ​ജോ​ർ​ജ്,​ ​എ​സ്.​എ​ൻ.​ഡി.​പി.​യോ​ഗം​ ​പ​ത്ത​നം​തി​ട്ട​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​പ​ത്മ​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​ഡി.​അ​നി​ൽ​കു​മാ​ർ,​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​സം​സ്ഥാ​ന​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ജോ​ൺ​ ​കെ.​മാ​ത്യൂ​സ്,​ ​പി.​എ​സ്.​സി​ ​അം​ഗം​ ​ഡോ.​ജി​നു​ ​സ​ഖ​റി​യ​ ​ഉ​മ്മ​ൻ,​ ​മു​സ്ലീം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​ഇ.​അ​ബ്ദു​റ​ഹി​മാ​ൻ,​ ​അ​നി​ൽ​ ​കെ.​ആ​ന്റ​ണി,​ ​മു​ൻ​ ​വി.​സി​ ​സി​റി​യ​ക് ​തോ​മ​സ്,​ ​വി​ജ​യ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​ഉ​ട​മ​ ​കെ.​പി.​വി​ജ​യ​ൻ,​ ​ബി.​ജെ.​പി​ ​നേ​താ​വ് ​മ​ധു​ ​പ​രു​മ​ല,​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യേ​റ്റം​ ​അ​ഡ്വ.​കെ.​ജി.​ര​തീ​ഷ് ​കു​മാ​ർ,​ ​കേ​ര​ള​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം​ ​സാം​ ​ചെ​മ്പ​ക​ത്തി​ൽ​ ​എ​ന്നി​വ​ർ​ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ച്ചു.

Advertisement
Advertisement