വിധി സ്വാഗതം ചെയ്യുന്നു : ചെന്നിത്തല

Tuesday 21 May 2024 1:34 AM IST

തിരുവനന്തപുരം: നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ആദ്യ അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ അന്വേഷണവും പ്രോസിക്യൂഷന്റെ കേസ് നടത്തിപ്പിലെ മിടുക്കുമാണ് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായിച്ചത്. അന്വേഷണ സംഘത്തെയും പ്രോസിക്യൂട്ടറെയും അദ്ദേഹം അഭിനന്ദിച്ചു.

Advertisement
Advertisement