എട്ടുവർഷത്തെ ഭരണം ജീവനക്കാർക്ക് ദുരിത കാലം: കെ.സുധാകരൻ

Tuesday 21 May 2024 1:34 AM IST

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കഴിഞ്ഞ എട്ടു വർഷത്തെ ഭരണം സർക്കാർ ജീവനക്കാർക്ക് സമാനതകളില്ലാത്ത ദുരിതമാണ് സമ്മാനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. കേരള സെക്രട്ടേറിയറ്റ് അസോസിഷന്റെ പൊതുസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനായി ചെറുവിരൽ അനക്കിയില്ല. 11-ാം ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ഒരു ഗഡു പോലും ജീനക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്നത് പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. എസ് ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ടി.ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, അഡ്വ. ബി.ആർ.എം ഷഫീർ, ജ്യോതി വിജയകുമാർ, കേരള സെക്രട്ടേറിയറ്റ് അസോസിഷൻ വൈസ് പ്രസിഡന്റ് എൻ.റീജ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശീകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബോധൻ, എൻ.ജി.ഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം ജാഫർഖാൻ, അബ്ദുൾ മജീദ്, തുടങ്ങിയവർ സംസാരിച്ചു.രാവിലെ അസോസിയേഷൻ ഹാളിന് മുന്നിൽ പ്രസിഡന്റ് ഇർഷാദ് എം.എസ് പതാക ഉയർത്തി.തുടർന്ന് നഗരത്തിൽ വമ്പിച്ച പ്രകടനം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ്.കെ, ട്രഷറർ കെ.എം അനിൽ കുമാർ, വൈസ് പ്രസിഡന്റുമാരായ എ.സുധീർ, എൻ റീജ, സൂസൻ ഗോപി, ജി രാമചന്ദ്രൻ നായർ, സെക്രട്ടറിമാരായ ഗോവിന്ദ് ജി.ആർ, റൈസ്റ്റൺ പ്രകാശ് സി.സി, പ്രസീന എൻ, പാത്തുമ്മ വി.എം, സജീവ് പരിശവിള, ജി.എസ് കീർത്തി നാഥ്, അജേഷ് എം, രാജേഷ് എം.ജി, രാമചന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement