സർക്കാരിന്റെ മുഖമുദ്ര കെടുകാര്യസ്ഥതയും ദുർഭരണവും: സതീശൻ

Tuesday 21 May 2024 12:39 AM IST

തിരുവനന്തപുരം: കെടുകാര്യസ്ഥതയും ദുർഭരണവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 59-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. മറ്റൊരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള പിടിപ്പുകേടാണ് ധനകാര്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കൈയ്ക്കു പകരം നാവിൽ ശസ്ത്രക്രിയ നടത്തുന്നതു പോലെയുള്ള ഗുരുതര വീഴ്ച്ചകളാണ് ആരോഗ്യ മന്ത്രിയുടെ കീഴിൽ നടക്കുന്നത്. പിഴവുകൾ സംഭവിക്കുമ്പോഴും റിപ്പോർട്ട് പരിശോധിക്കട്ടെയെന്നാണ് മന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു,എം.പിമാരായ അടൂർ പ്രകാശ്,കൊടിക്കുന്നിൽ സുരേഷ്,എം. വിൻസെന്റ് എം.എൽ.എ,വർക്കല കഹാർ,വി.ആർ. പ്രതാപൻ,ചവറ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement