ടി.കെ.എം ആർട്‌സ് കോളേജിൽ മുഖാമുഖം

Tuesday 21 May 2024 12:46 AM IST

കൊല്ലം: കേരള സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്‌സുകളെ കുറിച്ച് കരിക്കോട് ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മുഖാമുഖം സംഘടിപ്പിക്കുന്നു.

കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ്, അഡ്മിഷൻ, പരീക്ഷ, മൂല്യനിർണയം, തൊഴിൽ സാദ്ധ്യതകൾ, തുടർ പഠനം തുടങ്ങി നാലുവർഷ കോഴ്‌സുകളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സംശയ നിവാരണത്തിന് അവസരമുണ്ടാകും.

23ന് ഉച്ചയ്ക്ക് 1ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ വിഭാഗം റിസർച്ച് ഓഫീസർ ഡോ. വി.ഷഫീക്ക് വിഷയം അവതരിപ്പിക്കും. കോളേജ് പ്രിൻസിപ്പൽ അദ്ധ്യക്ഷനാകും. ഫോൺ: 0474 2712240.

Advertisement
Advertisement