ഫൈനൽ ടിക്കറ്റ്!

Tuesday 21 May 2024 2:11 AM IST

ഐ.പി.എൽ ഒന്നാം ക്വാളിഫയർ ഇന്ന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - സൺറൈസേഴ്സ് ഹൈദരാബാദ്

ജയിക്കുന്ന ടീം ഫൈനലിൽ

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ഐ.​പി.​എ​ൽ​ ​പ​തി​നേ​ഴാം​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ഫൈ​ന​ലി​സ്റ്റി​നെ​ ​ഇ​ന്ന് ​രാ​ത്രി​ ​അ​റി​യാം.​ ​രാ​ത്രി​ 7.30​ന് ​തു​ട​ങ്ങു​ന്ന​ ​ക്വാ​ളി​ഫ​യ​ർ​ 1​ൽ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ലെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സും​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യ​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​രാ​ത്രി​ 7.30​ ​മു​ത​ൽ​ ​ അഹമ്മദാബാ​ദി​ലെ​ ​ന​രേ​ന്ദ്ര​ ​മോ​ദി​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.
ബാ​റ്റിം​ഗ് ​
പ​വ​ർ​ഹൗ​സു​കൾ
ഈ​ ​സീ​സ​ണി​ൽ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ബാ​റ്റിം​ഗ് ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​ടീ​മു​ക​ളാ​ണ് ​കൊ​ൽ​ക്ക​ത്ത​യും​ ​ഹൈ​ദ​രാ​ബാ​ദും.​ ​ഐ.​പി.​എ​ൽ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ടോ​ട്ട​ൽ​ ​കു​റി​ച്ച​ ​ടീ​മു​ക​ളു​ടെ​ ​ലി​സ്റ്റി​ൽ​ ​ആ​ദ്യ​ ​ര​ണ്ട് ​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഹൈ​ദ​രാ​ബാ​ദാ​ണ്.​ ​മൂ​ന്നാ​മ​ത് ​കൊ​ൽ​ക്ക​ത്ത​യും.​ ​എ​ല്ലാം​ ​ഈ​ ​സീ​സ​ണി​ലെ​ ​പ്ര​ക​ട​ന​ങ്ങ​ൾ.​ ​ആ​ർ.​സി.​ബി​ക്കെ​തി​രെ​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ 15​ന് ​ഹൈദരാബാദ് ​നേ​ടി​യ​ 287​/3​ ​ആ​ണ് ​ഐ.​പി.​എ​ല്ലി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ടോ​ട്ട​ൽ.

കൊലമാസ്​ ​
കൊ​ൽ​ക്ക​ത്ത

സീ​സ​ണി​ലെ​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​കൊ​ൽ​ക്ക​ത്ത​ 14​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 9​ ​വ​ജ​യ​വു​മാ​യി​ 20​ ​പോ​യി​ന്റു​മാ​യാ​ണ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​അ​വ​സാ​നം​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ 4​ ​മ​ത്സ​ര​ത്തി​ലും​ ​അ​വ​ർ​ ​ജ​യി​ച്ചു​ക​യ​റി.​ ​എ​ന്നാ​ൽ​ ​അ​വ​രു​ടെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളും​ ​മ​ഴ​മൂ​ലം​ ​ഒ​രു​ ​പ​ന്ത് ​പോ​ലും​ ​എ​റി​യാ​നാ​കാ​തെ​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.
ക​ഴി​ഞ്ഞ​ 11​ന്​ ​മും​ബ​യ്ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ന് ​ശേ​ഷം​ ​കൊ​ൽ​ക്ക​ത്ത​ ​ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല.​ ​പ​ത്ത്ദി​വ​സ​ത്തോ​ളം​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​ത് ​ഏ​തെ​ങ്കി​ലും​ ​രീ​തി​യി​ൽ​ ​ടീ​മി​നെ​ ​ബാ​ധി​ക്കു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യു​ണ്ട്.​ ​വെ​ടി​ക്കെ​ട്ട് ​ഇം​ഗ്ലീ​ഷ് ​ഓ​പ്പ​ണ​ർ​ ​ഫി​ൽ​ ​സാ​ൾ​ട്ട് ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​തും​ ​തി​രി​ച്ച​ടി​യാ​ണ്.​ ​അ​ഫ്ഗാ​ൻ​ ​താ​രം​ ​ഗു​ർ​ബാ​സാ​യി​രി​ക്കും​ ​സാ​ൾ​ട്ടി​ന് ​പ​ക​ര​ക്കാ​ര​ൻ.​ ​സു​നി​ൽ​ ​ന​രെ​യ്ൻ,​ ​റ​സ്സ​ൽ,​ ​വെ​ങ്കി​ടേ​ഷ്​ ​അ​യ്യ​ർ,​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ ​തു​ട​ങ്ങി​യ​ ​മാ​ച്ച് ​വി​ന്ന​ർ​മാർ​‌​ ​അ​വ​ർ​ക്ക് ​മു​ത​ൽ​ക്കൂ​ട്ടാ​ണ്.

ഹൈപവർ ഹൈദരാബാദ്
14​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 8​ ​ജ​യ​മു​ൾ​പ്പെ​ടെ​ 17​ ​പോ​യി​ന്റു​മാ​യാ​ണ് ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ഞ്ചാ​ബ് ​കിം​ഗ്സി​നെ​ ​കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ​അ​വ​ർ​ ​രാ​ജ​സ്ഥാ​നെ​ ​മ​റി​ക​ട​ന്ന് ​ര​ണ്ടാം​ ​സ്ഥാ​ന​ത്തേ​ക്ക് ​എ​ത്തി​യ​ത്.തു​ട​ർ​ന്ന് ​രാ​ജ​സ്ഥാ​നും​ ​കൊ​ൽ​ക്ക​ത്ത​യും​ ​ത​മ്മി​ലു​ള്ള​ ​ലീ​ഗി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​രം​ ​ഉ​പേ​ക്ഷി​ച്ച​തോ​ടെ​ ​ഹൈ​ദ​രാ​ബാ​ദ് ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​ക്വാ​ളി​ഫ​യ​ർ​ 1​ലേ​ക്ക് ​യോ​ഗ്യ​ത​യും​ ​ഉ​റ​പ്പി​ക്കു​ക​യാ​യിരുന്നു.​ ​
അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്ത​ ​രാ​ഹു​ൽ​ ​ത്രി​പാ​തി​ ​മൂ​ന്നാം​ ​ന​മ്പ​റി​ലെ​ ​അ​വ​രു​ടെ​ ​ത​ല​വേ​ദ​ന​യ്ക്ക് ​പ​രി​ഹാ​ര​​മാ​യി.​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ,​ ​ട്രാ​വി​സ് ​ഹെ​ഡ്,​ക്ലാ​സ്സ​ൻ,​ ​ന​ട​രാ​ജ​ൻ​ ​തു​ട​ങ്ങി​ ​ക​ളി​യു​ടെ​ ​ഗ​തി​ഒ​റ്റ​യ്‌ക്ക്​ ​മാ​റ്റാ​ൻ​ ​ക​ഴി​വു​ള്ള​വ​രു​ടെ​ ​സം​ഘ​മാ​ണ് ​എ​സ്.​ആ​ർ.​എ​ച്ച്.

Advertisement
Advertisement