കോപ്പയ്ക്കുള്ല സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് അർജന്റീന

Tuesday 21 May 2024 2:15 AM IST

ബ്യൂണസ് അയേഴ്സ്: നിലവിലെ ലോക ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളുമായ അർജന്റീന ഇത്തവണത്തെ കോപ്പയ്ക്കുള്ല 29അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസി നയിക്കുന്ന ടീമിൽ പൗവലോ ഡിബാലയാണ് ഒഴിവാക്കപ്പെട്ട പ്രമുഖൻ. ഹൂലിയൻ അൽവാരസ്,​ ഡി മരിയ,​ എമി മാർട്ടിനസ് എന്നിവരെല്ലാം ലയണൽ സ്കലോണിയുടെ ടീമിലുണ്ട്. കോപ്പയ്ക്ക് മുമ്പായി ജൂൺ 9,​14 തീയതികളിൽ യഥാക്രമം ഇക്വഡോറിനേയും ഗ്വാട്ടിമാലയേയും നേരിടാനുള്ല ടീമുകൂടിയാണിത്. ഈ മത്സരങ്ങൾക്ക് ശേഷം കോപ്പയ്ക്കായി 26 അംഗടീമായി ചുരുക്കും. ജൂൺ 20നാണ് കോപ്പ തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ കാനഡയാണ് അർജന്റീനിയുടെ എതിരാളികൾ.

നാലാം വട്ടവും സിറ്റി

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗ് ​കി​രീ​ടം തു​ട​ർ​ച്ച​യാ​യി​ ​നാ​ല് ​ത​വ​ണസ്വന്തമാക്കുന്ന ആദ്യ ടീമായി ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി.ഞായറാഴ്ച​ ​സീ​സ​ണി​ലെ​ ​ത​ങ്ങ​ളു​ടെ​ ​അ​വ​സാ​ന​ ​ലീ​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റ് ​ഹാം​ ​യു​ണൈ​റ്റ​ഡി​നെ​ ​അ​വ​രു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ 3​-1​ന് ​കീ​ഴടക്കിയാ​ണ് ​സി​റ്റി​ ​കി​രീ​ടം​ ​ഉ​റ​പ്പി​ച്ച​ത്.​ ​അ​വ​സാ​ന​ ​റൗ​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​സി​റ്റി​യ്ക്കും​ ​ആ​ഴ്‌​സ​ന​ലും​ ​കി​രീ​ട​ത്തി​ന് ​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു.ആ​ഴ്സ​ന​ൽ​ ​എ​വ​ർ​ട്ട​ണി​നെ​ 2​-1​ന് ​കീ​ഴ​ട​ക്കി​യെ​ങ്കി​ലും​ ​വെ​സ്റ്റ് ​ഹാ​മി​നെ​ ​കീ​ഴ​ട​ക്കി​യ​തോ​ടെ​ ​സി​റ്റി​ ​കി​രീ​ടം​ ​ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​സി​റ്റി​യ്ക്ക് 38​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 91​ഉം​ ​ആ​ഴ്സ​ന​ലി​ന് ​ഇ​ത്ര​യും​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 89​ ​പോ​യി​ന്റു​മാ​ണു​ള്ള​ത്.

Advertisement
Advertisement