വോട്ടെണ്ണൽ: ഒരുക്കങ്ങൾ പൂർണം

Wednesday 22 May 2024 12:34 AM IST

കൊ​ച്ചി​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​യോ​ഗം​ ​എ​റ​ണാ​കു​ളം,​ ​ചാ​ല​ക്കു​ടി​ ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ലം​ ​വ​ര​ണാ​ധി​കാ​രി​ക​ളാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​ൻ.​എ​സ്.​കെ.​ ​ഉ​മേ​ഷ്,​ ​അ​ഡീ​ഷ​ണ​ൽ​ ​ജി​ല്ലാ​ ​മ​ജി​സ്ട്രേ​റ്റ് ​ആ​ശ.​സി.​ ​എ​ബ്രാ​ഹം​ ​എ​ന്നി​വ​രു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്നു.​ ​എ​റ​ണാ​കു​ളം​ ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കു​സാ​റ്റി​ലും​ ​ചാ​ല​ക്കു​ടി​യി​ലെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​ലു​വ​ ​യു.​സി​ ​കോ​ളേ​ജി​ലു​മാ​ണ്.​ ​ഓ​രോ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ത്തി​ലും​ ​ഓ​രോ​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​വോ​ട്ടു​ക​ൾ​ ​ഓ​രോ​ ​ഹാ​ളി​ലാ​കും​ ​എ​ണ്ണു​ക.​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റു​ക​ൾ​ ​മ​റ്റൊ​രു​ ​ഹാ​ളി​ലും​ ​എ​ണ്ണും.​ ​ഒ​രു​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ത്തി​ൽ​ ​എ​ട്ട് ​ഹാ​ളു​ക​ളി​ലാ​ണ് ​വോ​ട്ടെ​ണ്ണ​ൽ.​ ​ഒ​രു​ ​ഹാ​ളി​ൽ​ 14​ ​ടേ​ബി​ളു​ക​ളും​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റ് ​എ​ണ്ണു​ന്ന​ ​ഹാ​ളി​ൽ​ 28​ ​ടേ​ബി​ളു​മു​ണ്ട്.​ ​എ​റ​ണാ​കു​ള​ത്ത് 6,633​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളും​ ​ചാ​ല​ക്കു​ടി​യി​ൽ​ 10,403​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളു​മാ​ണു​ള്ള​ത്.​ ​സേ​നാ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പ​ടെ​യു​ള​ള​വ​ർ​ക്കു​ള്ള​ ​ഇ.​ടി.​പി.​ബി.​എ​സ് ​വോ​ട്ടു​ക​ളും​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റു​ക​ൾ​ക്കൊ​പ്പം​ ​എ​ണ്ണും.
ജൂ​ൺ​ ​നാ​ലി​ന് ​രാ​വി​ലെ​ ​ആ​റി​ന് ​സ്ട്രോം​ഗ് ​റൂം​ ​തു​റ​ക്കും.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റ് ​എ​ണ്ണി​ ​തു​ട​ങ്ങും.​ 8.30​ ​ഇ.​വി.​എം​ ​മെ​ഷീ​നു​ക​ൾ​ ​എ​ണ്ണി​ത്തുട​ങ്ങും. വോ​ട്ടെ​ണ്ണ​ൽ​ ​ഹാ​ളി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​അ​നു​വ​ദി​ക്കി​ല്ല.​ഹാ​ളി​ൽ​ ​പ്ര​വേ​ശി​ച്ചാ​ൽ​ ​വോ​ട്ടെ​ണ്ണ​ൽ​ ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷ​മേ​ ​പു​റ​ത്തി​റ​ങ്ങാ​നാ​കൂ.​

Advertisement
Advertisement