പി.എസ്.സി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Wednesday 22 May 2024 12:00 AM IST

തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൻ.സി.എ., തസ്തികമാറ്റം മുഖേന) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 23 മുതൽ 30 വരെ രാവിലെ 5.15 ന് വിവിധ ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നുതന്നെ ബന്ധപ്പെട്ട പി.എസ്.സി ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 592/2022) തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546438.

സർട്ടിഫിക്കറ്റ് പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി (കാറ്റഗറി നമ്പർ 520/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 27ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546448.

സി.​ബി.​എ​സ്.​ഇ​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​നം​ 27​ ​മു​തൽ

കൊ​ച്ചി​:​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​സി.​ബി.​എ​സ്.​ഇ​ ​സ്കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​യി​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​സ് ​കേ​ര​ള​ ​ഈ​മാ​സം​ 27​ ​മു​ത​ൽ​ 30​ ​വ​രെ​ ​ശി​ല്പ​ശാ​ല​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​യി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ​ഗ്ദ്ധ​രാ​ണ് ​ക്ലാ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​കോ​ഴി​ക്കോ​ട് ​സി​ൽ​വ​ർ​ ​ഹി​ൽ​സ് ​പ​ബ്ലി​ക് ​സ്‌​കൂ​ൾ,​ ​പാ​ലാ​ ​ചാ​വ​റ​ ​സി.​എം.​ഐ​ ​പ​ബ്ലി​ക് ​സ്‌​കൂ​ൾ,​ ​പെ​രു​മ്പാ​വൂ​ർ​ ​പ്ര​ഗ​തി​ ​അ​ക്കാ​ഡ​മി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ശി​ല്പ​ശാ​ല​ക​ൾ.
വി​ദ്യാ​ല​യ​ഘ​ട​ന​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന​നു​സൃ​ത​മാ​യി​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​ ​ദേ​ശീ​യ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​പ​ഠ​ന​ക്ര​മ​ത്തി​ലും​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും​ ​മ​റ്റും​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​മെ​ന്ന് ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഇ​ന്ദി​രാ​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement