സംരംഭകത്വ പരിശീലനം

Wednesday 22 May 2024 12:48 AM IST

കൊച്ചി: പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് 5 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മേയ് 27 മുതൽ 31 വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ ഉൾപ്പെടെയാണ് പരിശീലനം. അപേക്ഷിക്കാൻ: http://kled.info/training-calender/. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 24. വിവരങ്ങൾക്ക് : 0484 2532890 / 2550322/9188922785.

Advertisement
Advertisement