അവാർഡുകൾ നൽകും

Wednesday 22 May 2024 12:51 AM IST

കൊച്ചി: കേരള ഹിന്ദി പ്രചാര സഭ എറണാകുളം ശാഖ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സാമൂഹിക, കലാ, മാദ്ധ്യമ അവാർഡുകൾ നൽകും. അന്തരിച്ച പൂർവ വിദ്യാർത്ഥികളായ ഉദയൻ ഉദയംപേരൂരിന്റെ സ്മരണാർത്ഥം മികച്ച സാമൂഹിക പ്രവർത്തകനെയും വി.പി. സന്തോഷിന്റെ സ്മരണാർത്ഥം മികച്ച കലാകാരനെയും എൻ.എസ്. സുഭാഷിന്റെ സ്മരണാർത്ഥം മികച്ച മാദ്ധ്യമ പ്രവർത്തകനെയുമാണ് അവാർഡ് നൽകി ആദരിക്കുന്നത്. ജൂൺ പത്തിനകം താഴെക്കാണുന്ന വിലാസത്തിൽ എൻട്രികൾ ലഭിക്കണം. കേരള ഹിന്ദി പ്രചാര സഭ, പൂർവ്വഹിന്ദി വിദ്യാർത്ഥി സംഘം, വർമ്മ കമ്മ്യൂണിക്കേഷൻ, കോമ്പാറ ജംഗ്ഷൻ, എറണാകുളം, കൊച്ചി - 682018. ഫോൺ: 94472 35611. ജൂൺ 23ന് രാവിലെ പത്തിന് എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.

Advertisement
Advertisement