സിസ്റ്റർ ലിനി അനുസ്മരണം

Wednesday 22 May 2024 12:26 AM IST
ലിനി അനുസ്മരണം

കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുൻ എം.എൽ.എയും. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. എൻ. ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മിനി കെ. ഡോ. മംഗള ,സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം ,രശ്മി ,പി എസ് ലജിഷ ,ബിജീഷ്, ശാലിനി എന്നിവർ പ്രസംഗിച്ചു. അനുസ്മരണ ദിനങ്ങളിൽ മുൻ വർഷത്തെപ്പോലെ ജീവനക്കാർ രക്തദാനം നൽകി. സിസ്റ്റർ ലിനിയുടെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

Advertisement
Advertisement