'ഹൃദയക്കൂട്ട് 84' കുടുംബമേള

Wednesday 22 May 2024 12:29 AM IST
ഹൃദയക്കൂട്ട് 84 കുടുംബ മേള ഗാനരചയിതാവ് രമേഷ് കാവിൽ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഹൈസ്ക്കൂളിൽ നിന്നും 1984 ൽ പഠിച്ചവരുടെ കൂട്ടായ്മയായ 'ബോയ്സ് ഓഫ് 84' ഹൃദയക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബമേള ഗാനരചയിതാവും പ്രഭാഷകനുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. സനീഷ് പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സഹപാഠിയും കവിതാ നിരൂപകനും അദ്ധ്യാപകനുമായ ദേവേശൻ പേരൂരിനെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. പനങ്ങാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരീഷ് ത്രിവേണി, കെ.പി. അൻവർ സാദിഖ്, സനൽ എന്നിവർ പ്രസംഗിച്ചു. ടി.കെ. സുരേഷ് സ്വാഗതവും ടി.കെ.രാംദാസ് നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement