സെമിനാർ സംഘടിപ്പിച്ചു

Wednesday 22 May 2024 12:32 AM IST
ഊർജ സംരക്ഷണത്തിൻ്റെ പ്രാധാന്യം - സെമിനാർ നടത്തി .

രാമനാട്ടുകര: എനർജി മാനേജ്‌മെന്റ് സെന്റർ ,കെ.എസ്.ഇ.ബി ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല 'ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . കെ.എസ്.ഇ.ബി രാമനാട്ടുകര സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ രജനി ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് എ രാധ അദ്ധ്യക്ഷത വഹിച്ചു. പി സുബ്രഹ്മണ്യൻ ,പി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു . ഇ എം സി റിസോഴ്സ് പേഴ്സൺ ടി മോഹൻദാസൻ ക്ലാസ് അവതരിപ്പിച്ചു . നറുക്കെടുപ്പിലെ വിജയികൾക്ക് എൽ ഇ ഡി ബൾബുകൾ നൽകി .

Advertisement
Advertisement