സ്‌കോളർഷിപ്പ് പരീക്ഷ എഴുതി

Wednesday 22 May 2024 12:00 AM IST

പട്ടാമ്പി: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് പി.ഹബീബ് റഹ്മാന്റെ നാമധേയത്തിൽ രൂപീകരിച്ച ഹബീബ് എജ്യുകെയറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൂന്ന് കോടി രൂപയുടെ സ്‌കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ പാലക്കാട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. പട്ടാമ്പി, പുതുനഗരം, മണ്ണാർക്കാട് എന്നീ കേന്ദ്രങ്ങളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്.

ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇന്റഗ്രേറ്റഡ് എട്ടാംക്ലാസ്, എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നീറ്റ്, കീം, ജീ, സി.എം.എ എന്നിവയോടൊപ്പം പ്ലസ് ടു ഇന്റഗ്രേറ്റഡ് സയൻസ്, സി.എ,സി.എം.എ, എസി.സി.എ എന്നിവയോടൊപ്പം പ്ലസ് ടു, വിദേശ എം.ബി.ബി.എസ്, ഏവിയേഷൻ തുടങ്ങിയവയിലാണ് സ്‌കോളർഷിപ്പ്.

മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഇ.മുസ്തഫ മാസ്റ്റർ ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദലി മറ്റാംതടം, മുസ്ലീം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.മുഷ്താഖ്, വനിത ലീഗ് ജില്ലാ പ്രസിഡന്റ് വി.ജമീല ടീച്ചർ കേന്ദ്രം സന്ദർശിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എം ഷഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement