ഐ.ഒ.സി ഇന്ധനം ശ്രീലങ്കയിലേക്ക്

Wednesday 22 May 2024 12:29 AM IST

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശ്രീലങ്കയിലേക്ക് 100 ഒക്ടേൻ പ്രീമിയം ഇന്ധനമായ എക്‌സ്.പി 100ന്റെ ആദ്യ ലോഡ് കയറ്റി അയച്ചു. ഹൈഎൻഡ് വാഹനങ്ങൾക്കായി രൂപകല്പന ചെയ്തതാണ് എക്‌സ്.പി 100,

നവിമുംബെയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് ഡയറക്ടർ വി. സതീഷ് കുമാർ ആദ്യ ഷിപ്പ്‌മെന്റ് ഫ്‌ളാഗ് ഒഫ് ചെയ്തു. ലങ്ക ഐ.ഒ.സി ചെയർമാൻ സുജോയ് ചൗധരി, ട്രാഫിക് ജി.എം ഗിരീഷ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

മൂന്നാം തവണയാണ് ഇന്ത്യൻ ഓയിൽ ഉത്പന്നം കയറ്റുമതി ചെയ്യുന്നതെന്ന് മാർക്കറ്റിംഗ് ഡയറക്ടർ വി. സതീഷ്‌കുമാർ പറഞ്ഞു.

Advertisement
Advertisement