കാലിക്കറ്റ് സിൻഡിക്കേറ്റ്: പത്രിക സ്വീകരിക്കാൻ ഗവർണറുടെ ഉത്തരവ്

Wednesday 22 May 2024 12:00 AM IST

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് ചാൻസലർ നാമനിർദേശം ചെയ്തവർ സിൻഡിക്കേറ്റിലേക്ക് മത്സരിക്കാൻ നൽകിയ പത്രിക സ്വീകരിക്കാൻ ഗവർണറുടെ ഉത്തരവ്.
യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഡോ. പി.രവീന്ദ്രൻ, ഡോ. ടി.എം.വാസുദേവൻ എന്നിവരുടെ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ തള്ളിയിരുന്നു.ഇതു വൈസ് ചാൻസലർ ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ രണ്ടു നടപടികളും ഗവർണർ റദ്ദാക്കി.

ഡോ. വാസുദേവനെ വകുപ്പു മേധാവി എന്ന നിലയിലും ഡോ. രവീന്ദ്രനെ ഗവേഷണ സ്ഥാപന പ്രതിനിധി എന്ന നിലയിലുമാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. യൂണിവേഴ്സിറ്റി അദ്ധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രികകൾ രജിസ്ട്രാർ തള്ളിയത്.

ഇത് വാഴ്സിറ്റി നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് ഗവർണറുടെ ഉത്തരവിലുണ്ട്. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ഉത്തരവും ഗവർണർ പിൻവലിച്ചു. എത്രയും പെട്ടെന്ന് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു.

സി.​ബി.​എ​സ്.​ഇ​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​നം​ 27​ ​മു​തൽ

കൊ​ച്ചി​:​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​സി.​ബി.​എ​സ്.​ഇ​ ​സ്കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​യി​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​സ് ​കേ​ര​ള​ ​ഈ​മാ​സം​ 27​ ​മു​ത​ൽ​ 30​ ​വ​രെ​ ​ശി​ല്പ​ശാ​ല​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​യി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ​ഗ്ദ്ധ​രാ​ണ് ​ക്ലാ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​കോ​ഴി​ക്കോ​ട് ​സി​ൽ​വ​ർ​ ​ഹി​ൽ​സ് ​പ​ബ്ലി​ക് ​സ്‌​കൂ​ൾ,​ ​പാ​ലാ​ ​ചാ​വ​റ​ ​സി.​എം.​ഐ​ ​പ​ബ്ലി​ക് ​സ്‌​കൂ​ൾ,​ ​പെ​രു​മ്പാ​വൂ​ർ​ ​പ്ര​ഗ​തി​ ​അ​ക്കാ​ഡ​മി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ശി​ല്പ​ശാ​ല​ക​ൾ.
വി​ദ്യാ​ല​യ​ഘ​ട​ന​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന​നു​സൃ​ത​മാ​യി​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​ ​ദേ​ശീ​യ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​പ​ഠ​ന​ക്ര​മ​ത്തി​ലും​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും​ ​മ​റ്റും​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​മെ​ന്ന് ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഇ​ന്ദി​രാ​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement