ഡ്രൈവർ യദുവിനെതിരായ പരാതി: മേയർ രഹസ്യമൊഴി നൽകി

Wednesday 22 May 2024 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി.

വ‌ഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സൂസൻ സോണറ്റാണ് ഇന്നലെ ഉച്ചയോടെ മൊഴി രേഖപ്പെടുത്തിയത്. മേയറും കുടുംബവും സ‌ഞ്ചരിച്ചിരുന്ന കാർ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്ന് പോയപ്പോൾ യദു,തനിക്കും സഹോദരന്റെ ഭാര്യയ്‌ക്കും നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ആര്യ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എച്ച്.ഒ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ മൊഴി അടുത്തദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് പിന്നാക്കം പോകാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മേയറുടെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മേയറുടെ ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും കാറിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പാളയത്തുവച്ച് കാർ കുറുകെയിട്ട് മേയറും സംഘവും ബസ് തടഞ്ഞത് വിവാദമായിരുന്നു.

ന​വ​വ​ധു​വി​നെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ്:​ ​പൊ​ലീ​സ്
കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി

​ ​രാ​ഹു​ലി​ന്റെ​ ​അ​മ്മ​യ്ക്കും​ ​സ​ഹോ​ദ​രി​ക്കും​ ​കു​റ്റ​കൃ​ത്യ​ത്തി​ൽ​ ​പ​ങ്കെ​ന്ന് ​പൊ​ലീ​സ്
​ ​സ​ഹാ​യി​ച്ച​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ​ ​അ​റ​സ്റ്റ് ​ചെ​യ്തേ​ക്കും

കോ​ഴി​ക്കോ​ട്:​ ​പ​ന്തീ​രാ​ങ്കാ​വി​ൽ​ ​ന​വ​വ​ധു​വി​നെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​മു​ഖ്യ​പ്ര​തി​ ​രാ​ഹു​ൽ​ ​പി.​ഗോ​പാ​ലി​ന്റെ​ ​അ​മ്മ​യ്ക്കും​ ​സ​ഹോ​ദ​രി​ക്കും​ ​കു​റ്റ​കൃ​ത്യ​ത്തി​ൽ​ ​പ​ങ്കു​ണ്ടെ​ന്ന​ ​റി​പ്പോ​ർ​ട്ട് ​അ​ന്വേ​ഷ​ണ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ചു.​ ​പ​ന്തീ​രാ​ങ്കാ​വ് ​വ​ള്ളി​ക്കു​ന്ന് ​സ്‌​നേ​ഹ​തീ​ര​ത്തി​ൽ​ ​ഉ​ഷാ​കു​മാ​രി​യെ​യും​ ​ഇ​വ​രു​ടെ​ ​മ​ക​ൾ​ ​കാ​ർ​ത്തി​ക​യെ​യും​ ​നേ​ര​ത്തെ​ ​പ്ര​തി​ ​ചേ​ർ​ത്തി​രു​ന്നു.​ ​ഇ​വ​ർ​ ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ഈ​ ​മാ​സം​ 27​ന് ​കോ​ട​തി​ ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത്.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ക്ക​രു​തെ​ന്നും​ ​അ​ത് ​കേ​സി​നെ​ ​ബാ​ധി​ക്കു​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​ ​രാ​ഹു​ലി​നെ​ ​രാ​ജ്യം​ ​വി​ടാ​ൻ​ ​സാ​ഹാ​യി​ച്ചെ​ന്ന് ​അ​ന്വേ​ഷ​ണ​സം​ഘം​ ​ക​ണ്ടെ​ത്തി​യ​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​ശ​ര​ത് ​ലാ​ലി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ഇ​യാ​ളെ​ ​ഇ​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്തേ​ക്കും.​ ​യു​വ​തി​ ​പ​രാ​തി​ ​ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ​ ​സ്‌​റ്റേ​ഷ​നി​ൽ​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ശ​ര​ത്ത് ​ലാ​ൽ​ ​പ്ര​തി​യെ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​സ​ഹാ​യി​ച്ചെ​ന്ന് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​യാ​ളെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.

ഡ്രൈ​വിം​ഗ് ​ടെ​സ്റ്റ്:
ഹ​ർ​ജി​ക​ൾ​ ​മാ​റ്റി

കൊ​ച്ചി​:​ ​ഡ്രൈ​വിം​ഗ് ​ടെ​സ്റ്റ് ​പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രാ​യ​ ​ഹ​‌​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ജൂ​ൺ​ ​മൂ​ന്നി​ലേ​ക്ക് ​മാ​റ്റി.​ ​പു​തു​ക്കി​യ​ ​ഉ​ത്ത​ര​വി​ന്റെ​ ​പ​ക​ർ​പ്പ് ​ഹാ​ജ​രാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​സ​മ​യം​ ​തേ​ടി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ൾ​ ​ഉ​ട​മ​ക​ളും​ ​ജീ​വ​ന​ക്കാ​രു​മാ​ണ് ​ഹ​ർ​ജി​ക്കാ​ർ.​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ഇ​ള​വു​ ​ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ​ബ​ന്ധ​പ്പെ​ട്ട​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്തി​രു​ന്ന​താ​യി​ ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.
അ​നി​ശ്ചി​ത​ത്വം​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​ഉ​ട​ൻ​ ​തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും​ ​ഹ​ർ​ജി​ക്കാ​ർ​ ​വാ​ദി​ച്ചു.​ ​യൂ​ണി​യ​നു​ക​ൾ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ങ്ങ​നെ​ ​വാ​ശി​പി​ടി​ക്ക​രു​തെ​ന്ന് ​ജ​സ്റ്റി​സ് ​എ​ൻ.​ ​ന​ഗ​രേ​ഷ് ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​‌​‌​ർ​ ​ഉ​ത്ത​ര​വ് ​ഹാ​ജ​രാ​ക്കി​യ​ശേ​ഷം​ ​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കാ​മെ​ന്നും​ ​കോ​ട​തി​ ​അ​റി​യി​ച്ചു.

മ​രു​ന്നു​ ​വാ​ങ്ങാ​ൻ​ 70​കോ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മ​രു​ന്നു​വാ​ങ്ങാ​നാ​യി​ ​കേ​ര​ള​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ​റേ​ഷ​ന് 70​കോ​ടി​രൂ​പ​ ​അ​നു​വ​ദി​ച്ച​താ​യി​ ​ധ​ന​വ​കു​പ്പ് ​അ​റി​യി​ച്ചു.​ഇൗ​ ​വ​ർ​ഷം​ 356​കോ​ടി​യാ​ണ് ​ഇ​തി​നാ​യി​ ​വ​ക​യി​രു​ത്തി​യ​ത്.​ ​അ​തി​ൽ​ ​നി​ന്നാ​ണ് ​തു​ക​ ​ന​ൽ​കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മ​രു​ന്നു​വാ​ങ്ങാ​ൻ​ 306​കോ​ടി​രൂ​പ​ ​ന​ൽ​കി​യി​രു​ന്നു.

Advertisement
Advertisement