മഴക്കെടുതി: പ്രവർത്തകർ മുന്നിട്ടിറങ്ങണം- സി.പി.എം

Wednesday 22 May 2024 4:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് സി.പി.എം. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഇടപെടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന കെടുതികളും, ആശങ്കകളും പരിഹരിക്കുന്നതിന് പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങണം.