പുന:പ്രതിഷ്ഠ വാർഷികം

Wednesday 22 May 2024 12:52 AM IST

അടൂർ : ചൂരക്കോട് ചൂട്ടുവേലിൽ നാഗരാജ നാഗയക്ഷിയമ്മക്കാവിലെ പുനപ്രതിഷ്ഠയുടെ പതിനഞ്ചാമത് വാർഷികവും ഉത്സവവും ഇന്ന് നടക്കും. രാവിലെ 5ന് ഹരി നാമകീർത്തനം, 5.30ന് ലളിതാസഹസ്രനാമജപം, 6ന് മഹാഗണപതി ഹോമം, 6.30ന് മഹാമൃത്യുഞ്ജയ ഹോമം, 8 ന് ഭാഗവതപാരായണം, 8.15ന് പുള്ളുവൻ പാട്ട്, 10ന് നൂറും പാലും, 12ന് ആദ്ധ്യാത്മിക പ്രഭാഷണം, ഒന്നിന് അന്നദാനം, 5.45ന് ഘോഷയാത്ര, നാദസ്വരക്കച്ചേരി, 6.30ന് സോപാനസംഗീതം, 6.45ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി 8ന് കൈകൊട്ടിക്കളി ഫ്യൂഷൻ, 9ന് തിരുവാതിര.

Advertisement
Advertisement