മെഗാ ജോബ് ഫെയർ

Wednesday 22 May 2024 12:56 AM IST

പന്തളം : ജെ.സി.ഐ പന്തളം ചാ​പ്റ്ററും ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ട്രെയിനിംഗ് എജ്യുടെക് കമ്പനിയായ ഫിൻപൂവും ചേർന്ന് നടത്തിയ മെഗാ ജോബ് ഫെയർ ജെ.സി.ഐ മേഖല പ്രസിഡന്റ് അഷ്‌​റഫ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് മാത്യു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് ആനന്ദ് കുമാർ, ജെ.സി.ഐ സോൺ വൈസ് അലൻ തോമസ്, സോൺ ഡയറക്ടർ ഷോൺ ജോയി, ഫിൻപൂവ് അക്കാഡമിക് ഡയറക്ടർ വി.ജി.ഷാജി, ജോസ് ജോർജ്, ഡോ.സൂസൻ ജോർജ്, രമ്യ കെ.തോപ്പിൽ, രാജീവ് വേണാട്, ഗീവർഗീസ് സാം തോമസ് എന്നിവർ പ്രസംഗി​ച്ചു.

Advertisement
Advertisement