ഇ.കെ.നായനാരുടെ ഓർമ്മദിനം, പുനലൂരിൽ ഹാപ്പിനെസ് ഫെസ്റ്റിവൽ

Wednesday 22 May 2024 12:03 AM IST
ഇ.കെ.നായനാരുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ബാലസംഘം പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മന്തൂരിൽ സംഘടിപ്പിച്ച ഹാപ്പിനെസ് ഫെസ്റ്റിവൽ നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ബാലസംഘം സ്ഥാപക പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ഇ.കെ.നായനാരുടെ ഓർമ്മദിനത്തോടനുബന്ധിച്ച് പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചെമ്മന്തൂർ താലൂക്ക് സമാജം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത ഉദ്ഘാടനം ചെയ്തു. ബാലസംഘം പുനലൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി.എം.ആതിര അദ്ധ്യക്ഷയായി. മുൻ ചെയമാൻ എം.എ.രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാ ട്രൂപ്പായ ജുഗുനൂരെയുടെ രൂപികരണ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഡോ.കെ.ഷാജി നിർവഹിച്ചു.നഗരസഭ മുൻ വൈസ് ചെയർമാൻ എസ്.ബിജു, സംഘാടകസമിതി ചെയർമാൻ വിജയൻ ഉണ്ണിത്താൻ, ആർ.സുബ്രഹ്മണ്യൻ പിള്ള ,ബാലസംഘം ഏരിയ സെക്രട്ടറി കൃഷ്ണജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement