ഗവർണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടി: എം.വി.ഗോവിന്ദൻ

Wednesday 22 May 2024 2:37 AM IST

തിരുവനന്തപുരം: ഹൈക്കോടതി നടപടി ഗവർണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മികവുറ്റ വിദ്യാർത്ഥികളുടെ പാനൽ സർക്കാർ സമർപ്പിച്ചിരുന്നെങ്കിലും കീഴ്‌വഴക്കങ്ങൾ ലംഘിച്ച് രാഷ്ട്രീയ താത്പര്യത്തോടെ സംഘപരിവാറുകാരെ ഗവർണർ നോമിനേറ്റ് ചെയ്യുകയാണുണ്ടായത്.

സർവകലാശാല സിൻഡിക്കേറ്റിലേക്ക് സർക്കാർ നിർദ്ദേശിച്ച നോമിനികളെ അയോഗ്യരാക്കണമെന്ന ഹർജിയും കോടതി തള്ളി. മറ്റ് സർവകലാശാലകളിലെ ഗവർണറുടെ തെറ്റായ നോമിനേഷനുകളെക്കൂടി ബാധിക്കുന്ന വിധിയാണിത്. ഗവർണറുടെ നടപടിയെ പിന്തുണയ്‌ക്കുകയും സർക്കാരിനെതിരെ നിലപാടെടുക്കുകയും ചെയ്‌ത യു.ഡി.എഫ്-ബി.ജെ.പി നേതൃത്വങ്ങൾക്ക് തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement