ഗവർണറുടെ നീക്കത്തിനേറ്റ പ്രഹരം: മന്ത്രി ബിന്ദു

Wednesday 22 May 2024 1:43 AM IST

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉന്നതവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മുന്നേറ്റങ്ങളെ പിന്നോട്ട് വലിക്കാൻ ഗവർണർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്കേറ്റ പ്രഹരമാണെന്ന് മന്ത്രി ഡോ.ആർ ബിന്ദു. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിൽ നിന്ന് നാമനിർദ്ദേശം ചെയ്യുകയാണ് കീഴ്‌വഴക്കം. വാഴ്സിറ്റി നൽകിയ 8പേരിൽ ആരെയും പരിഗണിക്കാതെ ചാൻസലർ 4പേരെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. മതിയായ യോഗ്യത ഉറപ്പാക്കാതെയായിരുന്നു ഇത്.

Advertisement
Advertisement