വിധി സ്വാഗതാർഹം: വി.ഡി.സതീശൻ

Wednesday 22 May 2024 2:54 AM IST

മലപ്പുറം: ഇ.പി.ജയരാജൻ വധശ്രമക്കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയലക്ഷ്യത്തോടെയാണ് 29 വർഷം മുൻപ് നടന്ന സംഭവത്തിലെ ഗൂഢാലോചനയിൽ സുധാകരനെ സി.പി.എം പ്രതിയാക്കിയത്. എം.വി.രാഘവനെയും കേസിലുൾപ്പെടുത്താൻ ശ്രമിച്ചു. വിധിക്കെതിരെ അപ്പീൽ പോയാലും കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രിയെയാണ് ജയരാജൻ കുറ്റപ്പെടുത്തുന്നത്. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് സംബന്ധിച്ച വിഷയത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങും.

Advertisement
Advertisement